2012, ഓഗസ്റ്റ് 1, ബുധനാഴ്‌ച

അച്ചു മാമന്റെ കൊലച്ചതി 

അങ്ങനെ ഓഗസ്റ്റ്‌ മാസം ആയി ജയരാജേട്ടന്‍ അഴിക്കുള്ളിലും ആയി .പതിനാലു ദിവസം റിമാന്റ് എന്ന് പറയുമ്പോ നമ്മുടെ  Aug 15 നു തലേന്ന്  മൂപ്പര് പുറത്തു വരും.അതായത്‌ ഒരിക്കല്‍ കൂടി സ്വാതന്ത്ര്യം കിട്ടും എന്ന് ചുരുക്കം . "ഇത് ഞങ്ങള്‍ക്ക്‌ പുത്തിരി അല്ല" എന്ന് പറഞ്ഞ ജയരാജേട്ടാ (M.L.A . രാജേഷ്‌ ഇങ്ങനെ ആണത്രേ വിളിക്കുക ).ഇത് ഇനി സ്ഥിരം ആകാന്‍ ഉള്ള എല്ലാ വഴികളും കാണാന്‍ ഉണ്ട്.  ഓഗസ്റ്റ്‌ 15 നു സ്വാതന്ത്ര്യ ദിന പരേഡ്‌ നടത്താന്‍ പോലീസിനെ തമിഴ്‌ നാട്ടില്‍ നിന്നും കൊണ്ട് വരേണ്ടി വരും.

എന്നാലും എന്റെ തിരുവഞ്ഞൂരെ ഇത്രയ്ക്കു കരുതിയില്ല .അമ്മയാണ് സത്യം . ഉമ്മന്‍ ചാണ്ടി അങ്ങയെ അഭ്യന്തരം എല്പ്പിച്ചപ്പോ അങ്ങേരു പോലും 
ഇതൊന്നും കരുതിയില്ല  എന്ന് തോനുന്നു.(അതോ കരുതി കൂട്ടി ആണോ ????പിള്ളാരുടെ ഇടി കൊള്ളിക്കാന്‍ ).

കുടുങ്ങിയത്‌ നമ്മുടെ നാട്ടിലെ പാവങ്ങള്‍ തന്നെ.യഥാര്‍ത്ഥത്തില്‍ ഒരു ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ നമ്മുടെ നാട്ടുകാര്‍ എല്ലാം സന്തോഷിക്കുന്നതാണ്,പക്ഷെ ഈ ഹര്‍ത്താലിന് നമ്മുടെ ഒരു വിഭാഗം ജനങ്ങള്‍ ശരിക്കും എതിരാണ് .മറ്റാരും അല്ല രണ്ടു ദിവസം "കുടി വെള്ളം " മുട്ടിയ പാവങ്ങള്‍ തന്നെ ..


അപ്പൊ പറഞ്ഞു വരുന്നത് രണ്ടു സെക്രട്ടറി മാര്‍(ഇടുക്കി ,കണ്ണൂര്‍ ) രണ്ടു  M.L.A (രാജേഷ്‌,ജയചന്ദ്രന്‍ ) ഇനി അടുത്തത് വിജ...  ഏയ്‌  അതിനു ഈ പോലീസ് മന്ത്രി പോരാ. തന്റെ ഫോണ്‍ ചോരുന്നുന്ടോ എന്ന് സംശയം ഉണ്ട് അങ്ങേര്‍ക്കു.എല്ലാം വഴിയെ കാണാം. ഇതൊക്കെ കൊണ്ടു നമുക്കും ആഘോഷിക്കാം,അല്ലാതെ വേറെ ഒന്നും വേണ്ട നമുക്കും.ഇക്കുറി ഓണം തകര്‍ക്കും .

.
വരുന്ന 14 ദിവസം ചാനലുകാര്‍ക്ക് സമൃദ്ധി ആയി .സുധീരന്‍ സര്‍ ക്ഷമിക്കണം ഇനി കുറച്ചു വെയിറ്റ് ചെയ്യണം എല്ലാം ഒന്ന് അടങ്ങിയിട്ടു അടുത്ത കാച്ച് കാച്ചിയാല്‍ മതി. അച്ചു മാമന്‍ പാര്‍ട്ടി പക്ഷം പറഞ്ഞത് പേപ്പര്‍കാര്‍ക്ക് പിടിച്ചിട്ടില്ല.കുഴപ്പം ഇല്ല അങ്ങേരു അടുത്ത ദിവസം അത് makeup ചെയ്യും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു .

3 അഭിപ്രായങ്ങൾ:

പ്രദീപൻസ് പറഞ്ഞു...

ഓണം തകര്‍ക്കാം അല്ലെ ...

ഉദയപ്രഭന്‍ പറഞ്ഞു...

ഹര്‍ത്താല്‍ ബന്ദ്‌ മുതലായ ജനജീവിതം ദുസ്സഹമാക്കുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍നിന്നും ദൃശ്യശ്രവ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണം. ഇവിടെ എല്ലാ ഹര്‍ത്താലും വിജയിപ്പിക്കുന്നത് മാധ്യമങ്ങളാണ്. ഹര്‍ത്താലിന്റെ പേരില്‍ ഭരണാധികാരികള്‍ ഒരു തീരുമാനവും പുനപരിശോധന നടത്തിയിട്ടില്ല.പിന്നെ എന്തിനാണീ മാമാങ്കം നടത്തുന്നത്?

Pradeep Nair പറഞ്ഞു...

അതെ ഉടയപ്രഭന്‍ ..താങ്ങള്‍ പറഞ്ഞത്‌ ശരിയാണ് ...