2009, ജൂൺ 24, ബുധനാഴ്‌ച

ഏറ്റുമീൻ....

നാട്ടിൽ മഴ തുടങ്ങി എന്നറിഞപ്പോളാണു പല മഴ ചിന്തകളും മനസ്സിൽ വന്നത്, അതിൽ ഏറ്റവും മുന്നിൽ എപ്പഴും ഏറ്റുമീൻ പിടിക്കുന്നത് തന്നെ...

പുതുമഴ തുടങ്ങി 3 ദിവസത്തിനുള്ളിൽ ഏറ്റുമീൻ ചാടും, പക്ഷെ മഴ തുടൻങ്ങിയാൽ നിർത്താതെ പെയ്യണം ..എന്നിട്ട് ഒറ്റ അടിക്ക് വെള്ളം കൂടണം ..തോട് കലങ്ങണം ..എന്നാലെ ഏറ്റുമീൻ ചാട്ടം ഉണ്ടാകൂ..
അതോണ്ട് മഴ തുടങ്ങുംബൊ തന്നെ നമ്മൾ കണക്കു കൂട്ടും ഇക്കൊല്ലം ഏറ്റു മീൻ കിട്ടാൻ ചാൻസ് ഉണ്ടോ?? ഇല്ല്യെ ന്ന്....
നല്ല മഴ പിടിച്ചാ 3 ദൂസം മീൻ ചാടും അതു കഴിഞ്ഞാ‍ പിന്നെ ഇല്ല്യാ...
.
മീൻ പിടുത്ത കെന്ദ്രങ്ങൾ പലതുണ്ട്..

പ്രധാനം മുല്ലക്കൽ ചീർപ്പ്, പിന്നെ പ്ലാക്കിലെ പടിക്കിലെ കഴായ, അപ്രധാനമായ ചില്ലറ പ്രധേശങ്ങൾ ഒഴിവാക്കുന്നു....മീൻ പിടുത്തത്തിൽ കാലിക്കറ്റ് സർവ്വകലാശാല പി.എച്,ഡി കൊടുത്ത ശശിയേട്ടൻ അണു താരം...അങ്ങേരുടേ ഫേവറെറ്റ് പ്ലേസ് മുല്ലക്കൽ ചീർപ്പ്..അതിന്റെ തൊട്ടടുത്താണു അങേരുടെ വീടും.....പിന്നേയും താരങ്ങൾ കുറെയുണ്ട്...ഓരോരുത്തരുടേയും ആയുധങ്ങൾ പലതാണു..

ചിലർക്ക് കൊട്ട വല, ചിലർക്ക് വീശുവല, വെട്ടു കത്തി പിന്നെ ആയുധം ഇല്ലാതെ വന്നവർ അവസാന ആയുധം ആയ സൂര്യമാർക്ക് കാലൻ കൊട പ്രയോഗിക്കും..എന്നാ ഇതൊന്നും അല്ല ഇങട്ട് നൊക്ക് ഇതാണു മോനെ പിടുത്തം എന്നു പറയുന്ന തപ്പി പിടുത്തതിനാണു ആരാധകർ കൂടുതൽ..മീൻ പിടിക്കുന്നൊരുടെ എണ്ണത്തിന്റെ എരട്ടിടെ എരട്ടി ആളൂണ്ടാ‍കും അത് കാണാൻ....

ഈ ഗെയിമിൽ ജീവൻ വെടിയുന്ന ധീരാത്മാക്കൾ ഇവരാണു..കുറുംതല പരൽ,പാറനക്കി, ചിഗ്ഗ്, മൊയ്യ്, ബ്രാൽ...ഈ യുധത്തിൽ കുറൂം തല സാധാ സൊൾജ്യറാണു..ബ്രാലിനൊക്കെ ഒരു കമ്മാണ്ടർ പൊസിഷനും......

നല്ല കലങ്ങി മറഞ്ഞ് ചേലക്കര, വെങ്ങാനെല്ലുർ വഴി സകല ചണ്ടി പണ്ടാ‍രങ്ങളും കൊണ്ട് കിള്ളിമംഗലം , പാഞ്ഞാൾ, പയ്ങ്ങൂളം, ഷൊറണൂറ് വഴി അറബിക്കടൽ ലാക്കാക്കിയാണു നമ്മുടെ തോടിന്റെ പോക്ക്...അങനെ പോണ പൊക്കിനു എതിർ വശത്തു നിന്നാണു ഇവമ്മാർ നമ്മുടെ ബോർഡർ മുല്ലക്കൽ ചീർപ്പിലെഠുന്നത്...ഒരു നുഴഞു കയറ്റകാരനേയും അപ്പുറം കടത്തി വിടാതിരിക്കാനുള്ള എല്ലാ ആയുധവും മ്മടെ കയ്യിലു സ്ടോക്കാണു..

ചാടിമറഞ്ഞ് അപ്പുറം കടക്കുന്നവരെ വെട്ടുകത്തി പ്രയോഗത്തിലൂടെ തകർക്കും, കുറെ പേരെ വീശി പിടിക്കും , ചില അഗ്രഗണ്യന്മാർ എല്ലാവരേയും വെട്ടിച്ച് തറ വഴി പറ്റി നീങ്ങും അവരെ തപ്പി പിടിക്കും....തപ്പി പിടിക്കുന്നവരെ കിട്ടിയാൽ നേരെ വായിൽ കടിച്ച് പിടിക്കും വായ നിറഞ്ഞാൽ പിന്നെ തലേക്കെട്ടിൽ തിരുകും, അതും കഴിഞ്ഞാ പിന്നെ മടി കുത്തിൽ നിറക്കും...അവസാനം ഒരു കാജാ ബീഡി വലിക്കാൻ തോന്നിയാൽ കരക്കു കേറി മുണ്ടും തലയും വായും ഫ്രീ ആക്കുംബൊ ഒരു കൊട്ട ധീരാത്മാക്കൾ കരക്കു കിടന്നു പെടക്കും....

പിന്നെ നിസ്സാരം വെലക്ക് പെടക്കണൊരെ വിറ്റു കാശാക്കും കാശല്ല പ്രധാനം ഇത് കൊല്ലത്തിൽ ഒരിക്കൽ മാത്രം കിട്ടണ ഒരു രസം അല്ലേ....അങ്ങനെ ഈ പരിപാടി 3 ദിവസം നീളും പിന്നെ അടുത്ത കൊല്ലത്തെ പുതു മഴവരെ നീളുന്ന കാത്തിരിപ്പ്.....

പ്രധാന കാര്യം പലരുടേയും വീടുകളിൽ ഈ ദിവസങ്ങളിൽ ഉപ്പേരി, കൂട്ടാൻ, അച്ചാർ, ചോറ് ഒക്കെ ഏറ്റുമീനാവും..............................

10 അഭിപ്രായങ്ങൾ:

പ്രദീപൻസ് പറഞ്ഞു...

നാടുമായി ബന്ധപ്പെട്ട ചില ഓർമകൾ ഇവിടെ പറയുന്നു ....നിങ്ങൾ എന്തു പറയുന്നു എന്നു കേൾക്കാൻ താൽ‌പ്പര്യം ഉണ്ട്....

ANOOP പറഞ്ഞു...

poda my....ee

ശ്രീ പറഞ്ഞു...

ഗ്രാമീണ ജീവിതത്തോട് വളരെ ചേര്‍ന്നു നില്കുന്ന ഒരു പോസ്റ്റ്.

നന്നായി.

neeraja{Raghunath.O} പറഞ്ഞു...

Hai....

cak പറഞ്ഞു...

valare nannayittundu

Sureshkumar Punjhayil പറഞ്ഞു...

Ithu ettu ketto... Manoharam, Ashamsakal...!!!

കുമാരന്‍ | kumaran പറഞ്ഞു...

നല്ല പോസ്റ്റ്.

Manoraj പറഞ്ഞു...

പോസ്റ്റ്‌ കൊള്ളാം സുഹൃത്തേ..ഗൃഹാതുരത്വം ഉണർത്തി

റ്റോംസ് കോനുമഠം പറഞ്ഞു...

ഗ്രാമീണ ജീവിതം നല്ലതുപോലെ വരച്ചുകാട്ടിയതിന്‌ ആശംസകള്‍

Jenith Kachappilly പറഞ്ഞു...

നല്ല പോസ്റ്റ്‌ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...