2011, ജൂൺ 18, ശനിയാഴ്‌ച

“EMERGENCY EXIT”

എന്റെ ചില കൂട്ടുകാര്‍ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ ബസ്‌ കാത്തു നില്‍ക്കുകയാണ് .ചേലക്കര ബസ്‌ വരുന്നത് നോക്കി നില്‍ക്കുന്ന അവര്‍ സമയം പോകാന്‍ വേണ്ടി ചുമ്മാ ഓരോ ബസ്സിന്റെ പേര് വായിച്ചു നല്ല പെരെതാണെന്ന് പറയുകയാണ്‌.

കരിപ്പാല്‍,ചിറയത്ത്‌,സെന്റ്‌ ജോര്‍ജ്‌,അല്‍ അമിന്‍ ...അങ്ങനെ പലരും പല പേരുകള്‍ വായിക്കുന്നു.

അപ്പൊ പെട്ടന്ന് ഒരു കൂട്ടുകാരന്‍ പറഞ്ഞു

ഡാ ഒരു സൂപര്‍ പേരുള്ള ബസ്‌ പോകുന്നു ..

എതാടാ?? അടുത്തവന്‍ ചോദിച്ചു

ഉടന്‍ മറുപടി വന്നു .

കണ്ണ് തുറന്നു വായിക്

“EMERGENCY EXIT”..

സൂപ്പര്‍ പേര് അല്ലെ?? എന്ന ചോദ്യവും കൂട്ടത്തില്‍ ..ആര്‍ക്കും കുറച്ചു നേരത്തേക്ക്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല ..

ആരാണ് ആ പേര് വായിച്ചത് എന്ന് ഞാന്‍ പറയില്ല പക്ഷെ എല്ലാവരുടെയും കണ്ണുകളും സെബിന്റെ മുഖത്തായിരുന്നു ..

എന്താ കാര്യം ???

4 അഭിപ്രായങ്ങൾ:

പ്രദീപൻസ് പറഞ്ഞു...

കുറെ കാലം ആയി ഒരു പോസ്റ്റ്‌ ഇട്ടിട്ടു..ഇത് വീണ്ടും തുടങ്ങുന്നതിന്റെ സാമ്പിള്‍ ഒന്നും അല്ല പേടിച്ച് ഓടല്ലേ .....

Lipi Ranju പറഞ്ഞു...

എല്ലാവരുടെയും കണ്ണുകളും സെബിന്റെ മുഖത്തായിരുന്നു .. എന്താ കാര്യം ???
എന്താ കാര്യം !!!

Biju പറഞ്ഞു...

ഫോണ്ട് ഭയങ്കര വലുതാണ്. എന്താ കാരണം?

പ്രദീപൻസ് പറഞ്ഞു...

sariyakkam