2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരു താര പിറവി ..

അത്യാവശ്യം ആണ്ട്രതിക്കും സംക്രതിക്കും ഒക്കെ ഓരോന്ന് ബ്ലോഗില്‍ പോസ്റ്റിയിരുന്ന ഞാന്‍ മൊത്തം ചില്ലറ, കായംകുളം അരുണ്‍, പോങ്ങാമൂടന്‍, ഏറക്കാടന്‍, കുമാരന്‍കുട്ടി, ഇവരുടെ ഒക്കെ ഒരുമാതിരി അഴകൊഴമ്പന്‍ സാധനങള്‍ വായിച്ചപ്പോ ഇനി നിലവാരം ഇത്ര കണ്ടു തകര്‍ന്ന ബൂലോകത്ത് നമ്മുടെ പോസ്റ്റ്‌ ഇടില്ലെന്നു കരുതിയതാണ് (വിശാല്‍ ബായിയെ പിന്നെ നമ്മള് മുന്നേ ക്ലോസ് ചെയ്തതാണ്) ..എന്ത് ചെയ്യാം കാലത്തിന്റെ ആവശ്യം, അനിവാര്യമായത് നടന്നേ തീരു, വരാനുള്ളത് വഴിയില്‍ തങ്ങില്ല എനൊക്കെ ഇതിനാണ് പറയുന്നത്,ഇതിനെന്നു പറഞ്ഞാ ഈ പോസ്റ്റിന്. ഒരു എഴുത്തുകാരന്റെ അനുഭവ കരുത്തില്‍ നിന്നും പൊട്ടി തെറിച്ചു വരുന്ന സര്‍ഗാത്മകതയുടെ കുത്തൊഴുക്ക്‌ ആണ് ഈ പോസ്റ്റ്‌..ബൂലോകത്തിന്റെ നിലവാരം തകര്‍ത്ത് ഇപ്പൊ ബുക്ക്‌, പ്രകാശനം എന്നൊക്കെ പറയുകയും കുടുംബത്ത് കുത്തി ഇരിന്ന്‍ പല്ലിട കുത്തുകയും ചെയ്യുന്ന ടീംസ് ഇത് വായിച്ച ആളുകള്‍ ഇടുന്ന കമന്റ്സുകള്‍ കണ്ട് ഞെട്ടി വെറക്കണം.......ഇനി എഴുതാന്‍ പോയിട്ട് മോണിറ്റരിലെക്ക് നോക്കാന്‍ പോലും അവര്‍ക്ക്‌ തോന്നരുത്‌..

എന്നാ പിന്നെ കാര്യത്തിലേക്ക് കടക്കട്ടെ (നീ കൊറേ നേരായി തൊടങ്ങീട്ട് ശവി...ഒന്നും കരുതണ്ട മുകളില്‍ പറഞ്ഞ ടീമിന്റെ ഡയലോഗാ)

അനുഭവം ആണ് കുറച്ചു പഴക്കം ഉണ്ട്.. എന്ന് പറഞ്ഞാ ഞങ്ങള്‍ ചേലക്കര പോളിടെക്നിക്കില്‍ ആദ്യ ബാച്ചായി അരങ്ങേറിയ കൊല്ലത്തില്‍ അതായത്‌ 1999 ല്‍ .അപ്പൊ ആദ്യത്തെ ബാച്ചിന്റെ ക്ലാസ് ഇന്ന് തുടങ്ങുകയാണ് .സ്വന്തം കെട്ടിടം ക്ലാസ് റൂമുകള്‍,ബഞ്ച്, ഡസ്ക്,ബോര്‍ഡ്‌, ചോക്ക്‌, ടീച്ചര്‍മാര്‍ ഒന്നും ഇല്ലാത്തത് കൊണ്ട് പൊട്ടി പാളീസായി പോയ ഒരു പ്ലാസ്റ്റിക് കമ്പനിയുടെ തല്ലി പൊളി കെട്ടിടത്തിലാണ് ക്ലാസും ഓഫീസും എല്ലാം(പിന്നെ സ്വന്തം ആയി ഉള്ളത് 150 ഓളം കുട്ടികള്‍) ..ഈ അവസ്ഥ നല്ല പോലെ അറിയാവുന്നത് കൊണ്ട് ഉദ്ഘാടനം തിരി ഉഴിച്ചില്‍ പരിപാടിക്കൊന്നും ആരും വന്നില്ല ..

ദൂരെ നിന്നും(50 കി.മി പരിധി വിട്ട്കൂട്ടിക്കൊളിന്‍) അവിടെ ചേര്‍ന്ന് ആദ്യക്ലാസ്സിന്നു മക്കള്‍ പല ടെക്നിക്കുകളും പഠിക്കാന്‍ വന്ന സ്ഥലം കാണാം എന്ന്‍ കരുതി വന്ന രക്ഷിതാക്കളില്‍ ചിലര്‍ അവിടത്തെ അവസ്ഥ കണ്ടു മക്കള്‍ക്ക് ഇനി അവരുടെ വഴി എന്ന് പറഞ്ഞു സന്തോഷ പുളകിതരായി സ്വബോധം അപ്പുറത്തെ തോട്ടില്‍ എറിഞ്ഞു കളഞ്ഞു തിരിച്ചു പോയി.. (നിങ്ങള്‍ക്ക്‌ സ്വാഭാവികമായി ഉണ്ടാകേണ്ട ഒരു സംശയം അപ്പൊ ഇന്റെര്‍വ്യൂ വിനു വന്നപ്പോ ഈ സെറ്റപ്പ് കണ്ടില്ലേ ??? മ്മടെ സര്‍ക്കാര്‍ ആരാ മോന്‍ ഇന്റെര്‍വ്യൂ അവര് തൃശുര്‍ MTI യില്‍ വച്ച് വെറുതെ നടതീതാന്നു കരുത്യോ ??? )

ചില പിതാക്കന്മാര്‍ മറ്റു വേറെ ചില തന്തമാരുമായി ചേര്‍ന്ന് എങ്ങനെ പിള്ളേരെ ഇവിടുന്നു തിരിച്ചു കൊണ്ട് പോകും, ഇവിടെ അങ്ങനെ ഇവിടെ വിടാന്‍ പറ്റില്ലല്ലോ എന്ന് ഗോള്‍ഡന്‍ ബാറില്‍ വട്ട മേശക്കും, OCR നും ചുറ്റും ഇരുന്നു ചിന്തിച്ചു..OCR ഒന്നും രണ്ടും ഒക്കെ കഴിഞ്ഞതല്ലാതെ ഉത്തരം കണ്ടെത്തിയില്ല ..കാരണം എന്തൊക്കെ പറഞ്ഞാലും പിള്ളേര്‍ ഇവിടുന്നെ ടെക്നിക്കുകള്‍ പഠിക്കൂ എന്ന് അവര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു ...

കാരണങ്ങള്‍ പലതാണ് അവരുടെ നോട്ടത്തില്‍, പലതും ഉണ്ടെങ്കിലും പ്രധാനമായും അവര്‍ക്ക്‌ തോന്നിയത്‌ പറയാതെ പോയാ ശരി ആകില്ല..

അതില്‍ ചിലത് ഇതൊക്കെ ആണ്

പോളിടെക്നിക്കിന്റെ തൊട്ടടുത്ത പറമ്പില്‍ ദിവസം 4 ഷോ വീതം മ്മടെ ഷക്കു,രേഷ്മു,മറിയു ചേച്ചിമാരുടെ നിത്യ സുന്ദര കളികളും,കുളികളും നിറഞ്ഞാടുന്ന ജാനകി റാം തിയേറ്റര്‍, ഉച്ചക്ക് ക്ലസ്സിലോക്കെ ഒരു ബോര്‍ അടിയും ഇല്ലാതെ ഇരിക്കാം ഉറക്കം വരില്ല തിയേറ്ററില്‍ നിന്നും ചേച്ചിമാര്‍ മൂളി മൂളി നമ്മളെ ക്ലാസ്സില്‍ ഉറക്കാന്‍ വിടില്ല തന്മൂലം രാത്രികളും നിദ്രാവിഹീനങ്ങലല്ലോ..

പോരാത്തതിന് മുന്നില്‍ കിഴക്ക്‌ ഹൈസ്കൂള്‍ വിത്ത്‌ പ്ലസ്‌ടു, തെക്ക്‌പാരലല്‍ കോളേജ്‌, വടക്ക്‌ 5 മിനുറ്റ് നടഅടി ദൂരത്തില്‍ (അങ്ങോട്ട്‌പോകുമ്പോഴ്ത്തെ കാര്യം ആണെ) ദൂരത്തില്‍ ഗോള്‍ഡന്‍ ബാര്‍, പിന്നില്‍ പടിഞ്ഞാറ് വിശാലമായ വാള്വക്കാനും പാകത്തില് പാടങ്ങള്‍.കൂടാതെ അപ്പുറം മാറി കോണ്‍വെന്റ് സ്കൂള്‍,പോരാത്തതിന് പെണ്ണുങ്ങള് മാത്രം പഠിക്കണ കോളേജ്‌ .ഇതാണ് പോളിയുടെ ഏകദേശ വാസ്തു ശാസ്ത്രം എല്ലാം കിറുക്രിത്യം...കാണിപയ്യൂര്‍ അളന്നു വച്ചത് പോലെ ..

ഇതിനൊക്കെ പുറമേ നമ്മളെ തിരിച്ച് അറിയുന്ന ഒരു പുല്ലു പോലും ആ ഏരിയയില്‍ ഇല്ല. ഇതൊക്കെ പോട്ടെ ടീച്ചേഴ്സ്‌ ഇല്ല, സീനിയേഴ്സ് ഇല്ല, ക്ലാസ്‌ പോയിട്ട് ക്ലാസ്സ്‌ റൂം പോലും ഇല്ല .ഈ സെറ്റപ്പ് വിട്ട് ആരെങ്കിലും വേറെ എവിടെയെന്ന്ഗിലും പോകുമോ ??? ഇല്ല ഇല്ല ഇല്ല എന്ന് തന്തമാരുടെ മനസ്സിലും പിള്ളാരുടെ മനസ്സിലും ഡോള്‍ബി സൌണ്ടില്‍ അലയടിച്ചു ..

അങ്ങനെ ആദ്യ PTA കമ്മിറ്റി ഒരു തീരുമാനം അവിടെ ഗോള്‍ഡന്‍ ബാറില്‍ വച്ച് എടുത്തു..ഇനി എല്ലാം പിള്ളാരുടെയും നമ്മടെയും തലേലെഴുത്ത്....നമുക്ക്‌ ഒന്നും ചെയ്യാന്‍ ഇല്ല..ഇനി എല്ലാം വരണോടത്ത് വച്ച് കാണാം.ഈ സീറ്റുകള്‍ ഇനി തങ്ങളുടെ മക്കള്‍ക്ക് 3 കൊല്ലത്തേക്ക് സ്വന്തം എന്നു മനസ്സില്‍ കരുതി യോഗം പിരിച്ചു വിട്ട് അവര്‍ പുറത്തിറങ്ങി...


ഈ കുഞ്ഞി പോളിയിലെ ക്ലാസ്സ്‌ തുടങ്ങിയ ആദ്യ ദിവസം മുതല്‍ അവസാന വര്‍ഷ ക്ലാസ്സ്‌ കഴിയുന്ന ദിവസം വരെ താരം ആയി വിലസിയിരുന്നത് ആര് എന്ന ചോദ്യത്തിന് ഞാന്‍ എന്ന് ഉത്തരം ആരും പറയില്ല കാരണം നമ്മളൊക്കെ എന്ത് അവന്റെ മുന്നില്‍ അത് ആര് എന്നതിനു ഒരേ ഒരു ഉത്തരമേ ഉള്ളു അതിങ്ങനെ ആണ് ആരു പറഞ്ഞാലും ആകുക ..

റോയി .....
റോയി .....

എങ്ങനെ അവന്‍ താരം ആയി അതും ആദ്യ ദിവസം തന്നെ എന്നത് ഇത് മുഴുവന്‍ വായിക്കുമ്പോ മനസിലാകും (പകുതി വായിച്ചിട്ട്പോകാന്‍ ഉള്ള പരിപാടി പോക്കറ്റില്‍ വച്ചാ മതി)ആദ്യ ദിവസത്തെ പ്രിന്‍സിപ്പാള്‍ സാറിന്റെ ഡയലോഗ് അടി 5 മിനുറ്റ് കൊണ്ട് കഴിഞ്ഞു പറയാന്‍ അധികം ഒന്നും ഇല്ലല്ലോ ..പിന്നെ ദൂരെ നിന്നും വന്നവര്‍ താമസ സൗകര്യം അന്യോഷിച്ചുള്ള ഓട്ടം ആയിരുന്നു അധികം കുട്ടികളും ദൂരെ ഉള്ളവരായിരുന്നു (അടുത്തുള്ളവര്‍ക്ക് അവസ്ഥ അറിയാമല്ലോ) പെണ്‍പിള്ളാരെ അപ്പുറത്തെ കോണ്‍വെന്റ് ഹോസ്റ്റലില്‍ ആക്കാനുള്ള കാര്യങ്ങള്‍ ശരി ആയിരുന്നത് കൊണ്ട്ട് ലോക്കല്സ് ആയി വിലസിയിരുന്ന ഞങ്ങള്‍ക്ക്‌ അവര്‍ക്ക്‌ വീട് കണ്ടു പിടിച്ചു കൊടുക്കുന്ന റിസ്ക്‌ ഒഴിവായി, എന്ത് ചെയ്യാം.. പിന്നെ സംഘാടനം ആണായി പിറന്നവര്‍ക്ക് വേണ്ടി ആയിരുന്നു .അങ്ങന ഏറണാകുളം ചെറായി വയ്പിന്‍ ഭാഗത്ത്‌ നിന്നും വന്ന്‍ സംഗടിത ഗ്രൂപ്പ്‌ ആയി നിന്നവര്‍ക്ക് വേണ്ടി വെങ്ങനെല്ലുരില്‍ ഒരു വീട് ശരിയാക്കി അത്‌ പോയി കണ്ട തന്ത തള്ളമാര്‍ക്ക് വീട് ഇഷ്ട്ടമായി.. ആ ടീമില്‍ ഉണ്ടായിരുന്ന ഒരു അംഗമാണ് നമ്മുടെ റോയി ...


അങ്ങനെ എല്ലാവരും പായും തലയിണയും കോട്ട വട്ടി ബക്കറ്റ് തുടങ്ങി സാധനങ്ങള്‍ എല്ലാം വീട്ടില്‍ നിന്ന് കൊണ്ടു വന്നതും അവിടെ നിന്നും വാങ്ങിയതും ഒക്കെ ആയി വീട്ടിലേക്ക്‌ പോകാന്‍ നില്‍ക്കുകയാണ്. സാധങ്ങള്‍ വാങ്ങാന്‍, വീട് ശരി ആക്കാന്‍ എല്ലാം റോയി ഓടി നടക്കുകയാണ്.അവര്‍ എല്ലാവരും കൂടി 2 ഓട്ടോറിക്ഷകളില്‍ ആയി കയറി ..കയറി എന്നല്ല റോയി അവരെ തിക്കി തിരക്കി കയറ്റി എന്ന് പറയുന്നതാണ് ശരി ..അവസാനം റോയിക്ക് കയറാന്‍ ഗ്യാപ്പില്ല ..ഒരു ചന്തി വക്കാന്‍ സ്ഥലം പോലും ഇല്ലാതെ ഡ്രൈവര്‍ സീറ്റ് പോലും ഫില്‍ ആണ് .. കൂട്ടത്തിലുള്ള ഒരപ്പന്‍ പറഞ്ഞു റോയി ഇവിടെ എങ്ങനേലും അഡ്ജസ്റ്റ്‌ ചെയ്യാം

റോയി:- അത്കൊഴപ്പം ഇല്ല, നിങ്ങള് വിട്ടോ ഞാന്‍ വന്നോളാം ഇവിടെ അടുത്ത് അല്ലെ ഞാന്‍ വന്നോളാം..

അങ്ങനെ റോയി സ്വന്തം അപ്പനെ അടക്കം എല്ലാരേയും ഓട്ടോയില്‍ കയറ്റി വിട്ടു.

വണ്ടിയില്‍ വച്ച് റോയിയെ കയറ്റാതെ വന്നത് ശരി ആയില്ല എന്ന അഭിപ്രായം അടങ്ങിയ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി ..കൂടാതെ റോയി നല്ല പോലെ ഇതിനൊക്കെ വേണ്ടി കഷ്ട്ടപെട്ടെന്നും ഒരു അനുബന്ധ കുറിപ്പ് കൂടി ഒപ്പം ചേര്‍ത്തു. ഇതൊക്കെ കേട്ടിരുന്ന റോയിടെ അപ്പന്‍ വണ്ടിയില്‍ വച്ച് തന്നെ പൂത്തുലഞ്ഞു...

2 ഓട്ടോ ഫുള്‍ ലോഡില്‍ വീടിനു മുന്നില്‍ നിറുത്തി ലോഡ്‌ ഇറക്കി. . പണം കൊടുത്ത്‌ പായും സാമാനങ്ങളുമായി നില്ക്കുമ്പോ ..വേറെ ഒരു ഓട്ടോ വന്നു അവക്ക് മുന്നില്‍ ബ്രേക്ക്‌ ഇട്ടു നിന്നു..അതില്‍ കൈ രണ്ടു വശത്തേക്കും നിവര്‍ത്തി കാല് നിവര്‍ത്തി വച്ച് ഇരുന്ന റോയി സ്ലോമോഷനില്‍ പുറത്തിറങ്ങി പാന്റിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇട്ടിട്ടു സ്പെഷ്യല്‍ ചിരിയോടെ പറഞ്ഞു..

അപ്പാ ഓട്ടോയുടെ പൈസ കൊടുക്ക്‌.. .

സ്തബ്ധരായി നില്‍ക്കുന്ന എല്ലാവരും അപ്പോഴാണ്‌ റോയി തന്നെ താരം എന്ന് മനസ്സില്‍ കുറിച്ചതും കിരീട ധാരണം നടത്തിയതും .......


ഇപ്പൊ ഇത വായിച്ച നിങ്ങള്‍ക്കും മനസ്സിലായില്ലേ ഇവന്‍ ആളൊരു പുലി തന്നെ എന്ന്പിന്നീടങ്ങോട്ട് എത്ര എത്ര റോയി കഥകള്‍ ..സമയം കിട്ടുമ്പോ ഇനിയും വരാം ...
18 അഭിപ്രായങ്ങൾ:

പ്രദീപൻസ് പറഞ്ഞു...

കമന്റുകള്‍ ഓരോന്ന് വച്ച് ഇട്ടാല്‍ മതി എല്ലാവരും ...ഇപ്പൊ തന്നെ മാതൃഭൂമി, ഡി.സി. ബുക്സ് തോടങ്ങിയൊരു വിളിച്ച്
തോയ്‌രം ഇല്ല ..പ്ലീസ്‌ കൂടുതല്‍ പോപ്പുലര്‍ ആക്കല്ലേ എനിക്ക് സമാധാനം വേണം

ശ്രീ പറഞ്ഞു...

റോയ് ആളൊരു താരം തന്നെ ആണെന്ന് മനസ്സിലായി

നൂലന്‍ പറഞ്ഞു...

അപ്പൊ എപ്പോഴാ അടുത്ത എപ്പിസോട്?

കുമാരന്‍ | kumaran പറഞ്ഞു...

സ്റ്റാർട്ടിങ്ങിന്റെ ഒരു സുഖം അവസാനം കിട്ടിയില്ല. പക്ഷേ, ത് ആദ്യ കമന്റ് തീർത്തു.

പ്രദീപൻസ് പറഞ്ഞു...

കുമാര്‍ജി വന്നു കമ്മന്റ് ഇട്ടതു തന്നെ ധാരാളം ..

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ചേലക്കരയിലായിരുന്നു പഠനം അല്ലേ? ഞാന്‍ ഗ്രേസില്‍ പത്താം ക്ലാസ് വരെ പഠിച്ചു. എക്സ്ട്രാ ഡീസന്റായിരുന്നു. ഇപ്പോ ബാറായി ലിസി ഭവനായി ഹോ :)

തുടര്‍ന്നും എഴുതൂ...
(അച്ചര പിശാശ് ശ്രദ്ധിക്ക് പ്രദീപേ:) )

പ്രദീപൻസ് പറഞ്ഞു...

വീടും അവിടെ തന്നെ ...വെങ്ങനെല്ലുര്‍ അമ്പലത്തിനപ്പുറം....കണ്ടതില്‍ വളരെ സന്തോഷം ..പഞ്ചകര്‍മ പുരാണം വായിക്കുന്നുണ്ട്

Lipi Ranju പറഞ്ഞു...

റോയി താരം തന്നെ സമ്മതിച്ചു... പക്ഷേ...
അത്രയും ഒക്കെ സെറ്റപ്പ് ഉണ്ടായിരുന്ന സ്ഥലത്ത്,
3 വര്‍ഷം വിലസിയിട്ടും പ്രദീപ്‌ പഠിച്ച
ടെക്നിക്കുകള്‍ കഥയില്‍ ഇല്ലാത്തത് കഷ്ട്ടമായി പോയി...
അടുത്ത പോസ്റ്റ്‌ നുവേണ്ടി മാറ്റി വച്ചതാണോ?
ഐഡിയ കൊള്ളാല്ലോ .....

പാരസിറ്റമോള്‍ പറഞ്ഞു...

പ്രദീപ്‌ ഭായീ
അടിപൊളി ....
ബാക്കിക്കായി കാത്തിരിക്കുന്നു..

cijogeorge പറഞ്ഞു...

da iniyum venam royi kadhakal............

നന്ദു | naNdu | നന്ദു പറഞ്ഞു...

അല്ല മാഷേ, അറിയാഞ്ഞിട്ടു ചോദിക്ക്യാ... ഇതെന്തൂട്ട് പണ്യാ?
(ഒരു കഥ പകുതി പറഞ്ഞ് ബാക്കി പറയാതെ പറ്റിച്ചു. ഇനിയും തുടരന്‍ന്ന് പറഞ്ഞ് പറ്റിക്കാനാ?)
റോയിക്കഥകള്‍ പോരട്ടെ.
(ഓഫ്: അല്ലാ, നമ്മടെയാ കലാകാരന്റെ കാര്യം എന്തായി?)

പ്രദീപൻസ് പറഞ്ഞു...

എല്ലാറ്റിനും അതിന്‍റെതായ സമയം ഉണ്ട്ട് നന്ദു ...വരും ...

Raphel പറഞ്ഞു...

മാന്യമഹാജനങ്ങളെ ,
മണ്ടത്തരങ്ങള്‍ എന്ന് കേട്ടിട്ടില്ലേ.??. അത് പോലെ തന്നെ ഒരു 99 - 2002 കാലഘട്ടത്തില്‍ മലയാളം
ശബ്ദതാരാവലിയില്‍ രണ്ടു സെന്‍റ് ഭൂമി സ്വന്തമാക്കിയ മറ്റൊരു വാക്കാണ്‌ " റോയിത്തരങ്ങള്‍ " ..
അത്തരത്തില്‍ ഒരു റോയിത്തരം ഇവിടെ സമര്‍പ്പിക്കുന്നു ..
ഞങള്‍ ,പ്രദീപന്‍ വിവരിച്ച പോളിയില്‍ മേല്പറഞ്ഞ റോയ്തംബുരാന്റെ ജൂനിയരന്മാരായ് വന്ന കാലം ..
ഒരു കുംഭമാസത്തിലെ നൂണ്‍ ഷോ സമയം .. തന്റെ മോട്ടോര്‍ ബൈക്കില്‍ വെങ്ങാലൂര്‍ക്ക് വെച്ച് പിടിക്കുന്നു നമ്മുടെ റോയ് തമ്പുരാന്‍ ..
തമ്പുരാന്‍ ബസ്‌ സ്റ്റാന്റ് നടുതെതിയതും ഒരു ഓട്ടോക്കാരന്‍ മുന്നിലെക്കൊരു ചാട്ടം..
ആനയെ നിയന്ത്രിക്കനറിയുന്ന റോയിക്ക് തന്റെ ബൈക്ക് നിയന്ത്രിക്കാനായില്ല ..ധാ കിടക്കുന്നു റോയ് താഴെ ..
കിടന്നു എന്ന് പറഞ്ഞാല്‍ പോര.. കിടക്കാന്‍ പോകുന്ന പോക്കില്‍ ഒരു തള്ളയെയും തട്ടി താഴെ ഇട്ടു കക്ഷി ..
ചാടി എണീറ്റ്‌ നോക്കിയപ്പോള്‍ ചുറ്റും നാട്ടുകാര്‍ .. നീല യൂണിഫോം കണ്ടാലേ അന്ന് നാട്ടുകാര്‍ക്ക് കൈ വെക്കാന്‍ തോന്നും..
അങ്ങനെ ഒരു കൈ വെയ്പിന്നായ് നാട്ടുകാര്‍ "സ്റ്റാര്‍ട്ട്‌" " ആക്ഷന്‍ " പറയാന്‍ തുടങ്ങീപോ ദാ വരുന്നു വീണു കിടന്ന തള്ളേടെ സപ്പോര്‍ട്ട് ..
" മക്കളെ ഈ ചെക്കന്‍ നിരപരാധിയാ .. ആ ഓട്ടോക്കാരനാ..... "
തള്ള പറഞ്ഞു നാവെടുത്തു വായിലോട്ടു തിരുകുന്നതിനു മുന്‍പേ നമ്മുടെ റോയ് ചാടി വീണു..
തള്ളയെ കൊല്ലാനുള്ള അരിശത്തില്‍ ഒരു ഡയലോഗ്.. " തള്ളെ .. ഞാനാ നിരപരാധി ..??? ആ ഓട്ടോക്കാരനല്ലേ നിരപരാധി ...!!!!! ".
അവിടെ കൂടിയ നാട്ടുകാര്‍ ഇത് കേട്ട് അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോള്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ തള്ളയോടുള്ള
കലിപ്പും മനസ്സില്‍ വെച്ച് റോയ് സ്ഥലം കാലിയാക്കി..
ഇന്നും റോയ് ക്ക് " നിരപരാധി" എന്ന വാക്കിന്റെ അര്‍ഥം അറിയില്ല.. അറിയാന്‍ ശ്രമിക്കുന്നുമില്ല..
കാരണം അവനല്ല "നിരപരാധി"!!!!!..

സിദ്ധീക്ക.. പറഞ്ഞു...

ഒരു താരമണം ഇവിടെ വന്നപ്പോള്‍ കിട്ടി ..കൂടുതല്‍ പോരട്ടെ

പ്രദീപൻസ് പറഞ്ഞു...

റാഫേല്‍ കണ്ടതില്‍ സന്തോഷം പോളിയിലെ താരം ആയ റോയ്‌ ഇപ്പൊ ഒമാനില്‍ ഉണ്ട്ട് ..ഇന്നലെ ഞാന്‍ കണ്ടിരുന്നു ....ഇവിടെ വന്നതില്‍ സന്തോഷം ....

ബെഞ്ചാലി പറഞ്ഞു...

കഥ തരക്കേടില്ല.
നോൺസ്റ്റോപ്പാകുമൊ.. ;)

Sukanya പറഞ്ഞു...

നന്നായിട്ടുണ്ട്. വായിക്കാന്‍ രസമുണ്ട്. സ്വൈര്യം ഇല്ലാതാകും. :)

പ്രദീപൻസ് പറഞ്ഞു...

സുകന്യ,

എങ്ങനെ സൌര്യം ഇല്ലാതാകും..നിക്ക് അങ്ങട്ട് മനസ്സിലായില്ല്യാ ....