2012 ഡിസംബർ 15, ശനിയാഴ്‌ച

ശ് ശ് ശ് ശ് ശ് ..ബ്ബ്

അയ്യോ ..ഇപ്പൊ പോയേനെ മൊതല് . 
എന്നാടോ  നായരേ ഒരു ബഹളം 
പോന്നു മോനെ അച്ചായാ ഒരു തുള്ളിക്ക്‌ രക്ഷപ്പെട്ടു , അല്ലച്ചാ കാണാര്‍ന്നു ഇപ്പൊ കോലം.
എന്ത് കൊപ്പടോ താന്‍ ഈ പറയണേ .
ഒന്ന് പാന്റിന്റെ  സിബ്ബ്  ഇട്ടതാ എന്ടിഷ്ട്ടാ .
ഒരു സിബ്ബ് ഇടുവാന്‍ആണോടോ  ഇമ്മാതിരി ബഹളം .തന്റെ കാര്യം കഷ്ട്ടം തന്നെ .
അതേടോ സിബ്ബ് ചെറുതായി മ്മടെ ചിത്രഗുപതനുമായി ഒരു ടച്ചിംഗ് നടത്തി . ഒരു അര മില്ലി കൂടി മാറിയാ എന്റമ്മേ ആലോചിക്കാന്‍ വയ്യ .
നായരേ അപ്പൊ താന്‍ ..
ഇല്ല,  ഈ ചൂടിലല്ലേ അതൊക്കെ വലിച്ചു കേറ്റല്  .. ഒന്ന് പോടോ .
അപ്പൊ രക്ഷപെട്ടല്ലേ .
പിന്നെ എന്റെ പോന്നു മോനെ അച്ചായാ  അപ്പറത്തെ ദാസന്റെ ചെക്കന്റെ ചിത്രഗുപ്തനും  സിബ്ബും ആയി ലിപ് ലോക്ക് കിസ്സ്‌ നടത്തിയതിനെ സീന്‍ ഞാന്‍ കണ്ടതാ ..അയ്യോ അയ്യയ്യോ .എന്റെ പോന്ന്യോ ഇനി എന്ത്  ചൂടായാലും മറ്റൊനെ എടുത്തു പ്രയോഗിക്കാന്‍ തീരുമാനിച്ചു .മഹാദുരിതം അനുഭവിക്കാന്‍ വയ്യ .
ആണോ നായരേ എന്നാ ഞാനും തീരുമാനിച്ചു ..
അപ്പൊ താനും .
അതെന്നെ ഒന്ന് പോടോ ...


2012 ഡിസംബർ 6, വ്യാഴാഴ്‌ച

ഫ്ലേവേഴ്സ് ഓഫ് കേരള .

അലാറാം അടി കാതില്‍ മുഴങ്ങുന്നത് സഹിക്കാന്‍ പറ്റാതെ ആയി .സ്നൂസ്‌ ചെയ്തു വശം കെട്ടു  .അത് കൊണ്ടു എഴുന്നേറ്റു കളയാം എന്ന് കരുതി . വാച്ചില്‍ നോക്കിയപ്പോ സമയം ഒന്‍പതു മണി . ഇത്ര താമസിക്കാറില്ല,  ഇന്നലെ കിടക്കാനും വൈകി അത് തന്നെ ആണ് താമസിക്കാന്‍ കാരണം, സമയം രണ്ടു കഴിഞ്ഞിരുന്നു കിടന്നപ്പോ, എന്തായിരുന്നു ബഹളം അതിന്റെ ഒരു ക്ഷീണം ഉണ്ട്,  എണീറ്റ് കിടക്കയില്‍ തന്നെ ഇരുന്നു ദൈവങ്ങളെ എല്ലാം വിളിച്ചു താങ്ക്സ് പറഞ്ഞു. കിടക്കവിരി  കുടഞ്ഞു വിരിക്കാന്‍ തീരുമാനിച്ചു. പിന്നെ കരുതി ബെഡ് ഷീറ്റ് തന്നെ മാറ്റി കളയാം എന്ന്,  ഇതിപ്പോ രണ്ടു ദിവസം ആയി. ബെഡ് ഷീറ്റ് മൂക്കിനോട് അടുത്ത് പിടിച്ചപ്പോ വന്ന സുഗന്ധം എടുത്ത തീരുമാനം ശരി എന്ന് പറയുന്നത് ആയിരുന്നു. അലമാരി തുറന്നു അലക്കി വച്ച  പച്ച കളറില്‍ ചുകന്ന കൊച്ചു പൂക്കള്‍ ഉള്ള വിരി  എടുത്തു വിരിച്ചു തലയിണ ഉറകളും മാറ്റി.

കുളിച്ചു വന്നിട്ട് മതി ബാക്കി പരിപാടികള്‍  എന്ന് തീരുമാനിച്ചു നേരം വൈകിയത് കൊണ്ട് സ്ഥിരം ചായ ഇല്ലാതെ തന്നെ ഒരാള്‍ വയറ്റില്‍ നിന്നും ആക്രമണം ആരംഭിച്ചിട്ടുണ്ട്, നേരെ ബാത്ത് റൂമില്‍ കയറി നാട് തടുക്കാം പക്ഷെ മൂട് തടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ ആള്‍ ഒരു ദീര്‍ഗദര്‍ശി തന്നെ എന്നു വിചാരിക്കുന്നതിനിടയില്‍ തന്നെ കാര്യം കഴിഞ്ഞു. കണ്ണാടിയില്‍ നോക്കി പല്ല് തേക്കുമ്പോള്‍ആണ്     ആണ് കവിള്‍ ചാടാന്‍ തുടങ്ങിയിരിക്കുന്നു   എന്ന ചിന്ത  മനസ്സില്‍ പൊങ്ങിയത് അവിടെ വച്ച് അപ്പൊ തന്നെ  തടി കുറക്കാന്‍ തീരുമാനിച്ചു. (ആളുകളെ കൊണ്ടു ഞാന്‍ ആയിട്ടു പറയിപ്പിക്കില്ല)  എന്ന് കരുതി ഷവറിന്റെ അടിയില്‍ നിന്നു.  തല മുതല്‍ തണുപ്പ് താഴേക്കു ഇറങ്ങുന്നത് പോലെ തോന്നി, ഒരു മൂളി പാട്ടും പാടി കുളി കഴിഞ്ഞു വിളക്ക് കത്തിച്ചു ഒരു ചെറിയ കുറിയും തൊട്ടു ഡ്രസ്സ്‌ മാറ്റി നേരെ അടുക്കളയിലേക്ക്. ചായക്ക് വെള്ളം തിളപ്പിക്കാന്‍ വച്ച് അതിനൊപ്പം തന്നെ മൊബൈലില്‍ ഒരു ഭക്തി ഗാനവും  വച്ചു അതാണ് അതിന്റെ ഒരു രീതി, പുട്ട് ഉണ്ടാക്കാം എന്ന തീരുമാനത്തില്‍ പുട്ട് പൊടിയുടെ പുതിയ കവര്‍ പൊട്ടിച്ചു. കാവ്യാ മാധവന്റെ ഡയലോഗ് കേട്ടിട്ട് വാങ്ങിയ പൊടി ആണ്, ആ പെണ്ണിണെ തെറി വിളിക്കാതിരിക്കാന്‍ പാകത്തില്‍ ഉള്ളത് ആവതിരുന്നാല്‍ മതി ആയിരുന്നു എന്ന് മനസ്സില്‍ കരുതി . അര കുറ്റി പുട്ടുണ്ടാക്കി പഴവും, പപ്പടവും ചേര്‍ത്ത് പുട്ടും ചായയും കഴിച്ചു.

റൂമില്‍ ചെന്ന് ഡ്രസ്സ്‌ മാറി  ഇന്നലെ കിട്ടിയ കവര്‍ തുറന്നു പുതിയ ബ്രാന്‍ഡ്‌ സ്പ്രേ എടുത്തു  പ്രയോഗത്തില്‍ വരുത്തി, കൊള്ളാം നല്ല  ഉഗ്രന്‍ മണം, അത് തന്നെ ഇനി എന്നും ഉപയോഗിക്കാം എന്നു  മനസ്സില്‍ കുറിച്ചു. കുറച്ചു ഡ്രസിനു മുകളില്‍ ചീറ്റിച്ചു പിന്നെ  കുറച്ചു വിരലില്‍ അടിച്ചു രണ്ടു ചെവിക്കു പുറകിലും തടവി.കണ്ണാടിയില്‍ നോക്കിയപ്പോ മനസ്സിലായി ചില നരകള്‍ കളറിന്റെ മാളത്തില്‍ നിന്നും പുറത്തു വരാന്‍ തുടങ്ങിയെന്നു, എന്തായാലും അതു ശരി ആക്കാന്‍ ഇന്ന് സമയം ഇല്ല പിന്നീടാകാം. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പറഞ്ഞു ഉറപ്പിച്ച മീറ്റിംഗ് ഉള്ളതാണ് അതിനു മുന്‍പ്‌ ടൌണില്‍ പോയി സാധനങ്ങള്‍  വാങ്ങി വരണം.

കാറിന്റെ ചാവി അലമാരിയില്‍ നിന്നും എടുത്തു, പുതിയ ആപ്പിള്‍ ഫോണ്‍ എടുത്തു സിം അതിലേക്കു മാറ്റി ഇട്ടു, അതും ഇന്നലത്തെ കവറില്‍ ഉണ്ടായിരുന്നതാണ്, ഇനി ആപ്പിള്‍ ഉപയോഗിക്കാം നാണം ഇല്ലാതെ മോഷണം നടത്തി ഉണ്ടാക്കിയ സാംസങ്ങ് ഇനി ഉപയോഗിക്കില്ല അത്  അലമാരയിലെ വലിപ്പിലേക്ക് ഇട്ടു. വലിപ്പ് പഴയ മൊബൈലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു, ആര്‍ക്കെങ്കിലും എല്ലാം എടുത്തു കൊടുക്കണം അതിനും ഇപ്പൊ സമയം ഇല്ല സാധങ്ങള്‍ വാങ്ങി വേഗം തിരിച്ചു വരണം.

വാതില്‍ അടച്ചു കാറില്‍ കയറി സ്റ്റിയറിംഗു തൊട്ടു തലയില്‍ വച്ചു കീ തിരിച്ചു ഒറ്റ തവണത്തെ പ്രയോഗം  കൊണ്ടു തന്നെ സ്റ്റാര്‍ട്ട്‌ ആയി. അതാണ്‌ മാരുതി,  87 മോഡല്‍ ആണ് ഒരു കുഴപ്പവും ഇല്ല. വാങ്ങിയതിന് ശേഷം കളര്‍ മാത്രം മാറ്റി വെള്ള മാറ്റി പച്ച കളര്‍ അടിച്ചു. വണ്ടിക്കു എന്നേക്കാള്‍ പത്തു വയസ്സ് പ്രായം കുറവാണ്,  ഇത് പോലെ തന്നെ ഒരു പത്തു കൊല്ലം കൂടി ഗുമ്മായിട്ട് ഓടിയാല്‍ മതി ആയിരുന്നു.

ആര് ??? കാറോ അതോ ഇജ്ജോ എന്ന മറു ചോദ്യം അന്തരീക്ഷത്തില്‍ എവിടുന്നോ മുഴങ്ങി.

 ഞാനും വണ്ടിയും ഉത്തരത്തിനും താമസം ഉണ്ടായിരുന്നില്ല ....

പിന്നെ കരുതി അത് അതിമോഹം ആണെന്ന് അഞ്ചു കൊല്ലം വരെ സ്മൂത്ത് ആയി ഓടും മ്മള് ... വണ്ടി എന്‍ജിന്‍ പണിതാല്‍ പിന്നെയും ഉരുട്ടാം,
നമ്മുടെ കാര്യം ..............
             കൃഷ്ണാ കാക്കണേ മനസ്സില്‍ ഉറക്കെ അങ്ങേരെ വിളിച്ചു അത് മാത്രം ആണ് ഒരു രക്ഷ.

   ഗേറ്റിന്റെ  റിമോട്ടില്‍ വിരല്‍ അമര്‍ന്നു  തുറന്ന ഗേറ്റിലൂടെ പുറത്തു കടന്നു വീണ്ടും റിമോട്ടില്‍ വിരല്‍ അമര്‍ന്നപ്പോള്‍ ഗേറ്റ് അടഞ്ഞു. പതുക്കെ ആണ് വണ്ടി ഓടിക്കുന്നത് ഓടിക്കേണ്ട ആവശ്യം ഇല്ല വണ്ടിക്കു വഴി അറിയാം. പഴയ ഹിന്ദി സോങ്ങിന്റെ ഫോള്‍ഡര്‍ സെലക്ട്‌ ചെയ്തു.  വണ്ടി പാട്ട് കേട്ട്  തന്നെ ഓടി കവലയിലെ നിക്സന്റെ കടക്കു മുന്നില്‍ നിന്നു.  ഹോണ്‍ അടിക്കേണ്ടി വന്നില്ല അവന്‍ ഇറങ്ങി വന്നു കയില്‍ ഉണ്ടായിരുന്ന കവര്‍ പുറകു സീറ്റില്‍ വച്ചു ആയിരത്തിന്റെ അഞ്ചു നോട്ട് അവനു കൊടുത്തു ഇത് അധികം ഉണ്ടല്ലോ എന്ന അവന്റെ എന്നത്തേയും  ചിരിക്ക് മറുപടി പറയാതെ വണ്ടി എടുത്തു. അധികം കൊടുത്താലും എന്താ അവിടെ പോയി ക്യൂ നിന്ന് ഇത് വാങ്ങാന്‍ എനിക്ക് വയ്യ . ഇതില്ലാതെ ഇപ്പൊ കാര്യങ്ങള്‍ നടക്കില്ല..
ബീവരെജു കടകള്‍ നീതി സ്റോറുകള്‍ പോലെ സെറ്റപ്പ് ആക്കിയാല്‍ മാത്രമേ നമുക്ക് പോയി അവിടുന്നു സാധനം വാങ്ങാന്‍ പറ്റു .

പിന്നെ വണ്ടി നില്‍ക്കുക ശാസ്തക്കു മുന്നില്‍ ആണ്, വണ്ടി നിന്നു പക്ഷെ കട  ഇന്ന് തുറന്നിട്ടില്ലല്ലോ. അവിടെയും ഇറങ്ങേണ്ട ആവശ്യം ഇല്ല അവിടത്തെ സുദേവും എല്ലാം പാക്ക്‌ ചെയ്തു വണ്ടിയില്‍ വച്ച് തരും. ഇതിപ്പോ എന്ത് പറ്റി തുറക്കാതിരിക്കാന്‍ എന്നറിയില്ല. എന്തായാലും ഇനി ടൌണിനു പുറത്തുള്ള     കടയിലേക്ക് പോകാം അവിടെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ഉണ്ടാകും.വണ്ടി വീണ്ടും ഓടി. ഹിന്ദി പാട്ടിന്റെ ഫോള്‍ഡര്‍ കഴിഞ്ഞു. ഇനി പാട്ട് വേണ്ട സെറ്റ്‌ ഓഫ്‌ ചെയ്തു.പുതിയ അപ്പിള്‍ ഫോണ്‍ ശബ്ദിച്ചു, ഷാഹില്‍ ഖത്തര്‍  എന്ന പേര് സ്ക്രീനില്‍ തെളിഞ്ഞു. കാതിലെ ബ്ലൂ ടൂത്ത്‌ ഹാന്‍ഡ്‌ ഫ്രീയില്‍ വിരല്‍ അമര്‍ന്നു .
ആ ഷാഹില്‍ പറയു  .
ഒന്ന് കാണണം ലോ  ഇന്ന്,  മറുതലക്കല്‍ ഷാഹില്‍ .
ഇന്ന് വേറെ ഒരു മീറ്റിംഗ് വേറെ ഉണ്ട് , നാളെയും ബിസി ആണ് മറ്റന്നാള്‍ ഈവനിംഗ് ആയാലോ.
ഓക്കേ എന്നാ മറ്റന്നാള്‍ കാണാം മറുതലക്കല്‍ ഷാഹില്‍
ഓക്കേ അപ്പൊ മറ്റന്നാള്‍ .

ഫോണ്‍ വിളി കഴിഞ്ഞതും ടൌണ്‍ കഴിഞ്ഞതും ഒരുമിച്ചാണ്, കടയുടെ ബോര്‍ഡ്‌ കണ്ടു കുന്നത്ത് മെഡിക്കല്‍സ്.
വണ്ടി നിര്‍ത്തി ഇറങ്ങി .

ഷോപ്പിന്റെ കൌണ്ടര്‍ ചാരി നിന്ന്  ചില്ലലമാരക്ക് വിരല്‍ നീട്ടി , നാല് പാക്കറ്റ് എടുത്തോളൂ .

ചേച്ചി പുതിയ strawberry ഫ്ലേവര്‍ ഉണ്ട് എടുക്കട്ടെ ..

എനിക്ക് ഇങ്ങട് വന്നു കാലിന്റെ അടീന്നൊരു  വെറ അത് നാക്കിന്റെ തലപ്പത് എത്തീപ്പോ കാച്ചി .

 ടാ ചെക്കാ ഇതിനിപ്പോ ഫ്ലേവറിന്റെ  ഒന്നും കാര്യം ഇല്ല, കൊട്ടും, സൂട്ടും ഒക്കെ ഇട്ടു വരുന്ന പല തെണ്ടികളും ഇതില്ലാതെ വരും,  എനിക്ക് കുറെ കാലം കൂടി ഈ മൈലേജില്‍ തന്നെ ഓടാന്‍ ഉള്ളതാ , അല്ല പിന്നെ അവന്റെ ഒരു ഫ്ലേവര്‍..
നിരോധിനാടാ ചെക്കാ ഫ്ലേവര്‍. നാലു പാക്കറ്റും വാങ്ങി വണ്ടി കയറി പോന്നു .അതന്നെ ....




2012 ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഒമാന്‍ ഓണത്തിന് പായസം വച്ച കഥ.

നമ്മളും കലക്കും ന്റെ മോനെ ഈ ഓണത്തിന്,ഈ ഡയലോഗ് എന്റെ വക ആയിരുന്നു.പക്ഷെ കലക്കിതു ???

ഒരു നാലു കൊല്ലം മുന്‍പ്‌ എന്റെ ആദ്യ ഒമാന്‍ ഓണത്തിനോട് അനുബന്ധം ആയാണ് ഈ ഡയലോഗ്. മറു വശത്ത് മിസ്റ്റര്‍ സുവിന്‍ . രണ്ടു പേരും സമപ്രായക്കാര്‍, കല്യാണം എന്ന തൊന്തരവിന്റെ സുഖം അറിയാത്തവര്‍.സ്ഥലം റുവി സ്റാര്‍ തിയേറ്റര്‍ വരാന്ത.രണ്ടു പേരുടെയും ഒരു കയ്യില്‍ Rothmans സിഗരറ്റ്, മറു കയ്യില്‍ ഒമാന്‍ ദേശീയ പാനീയം Mountain Dew.

അപ്പൊ ഒരു ചിന്ന ഫ്ലാഷ് ബാക്ക്

ഓണം ചര്‍ച്ച കൊടുമ്പിരികൊള്ളുകയാണ്.

കള്ളുകുടി എന്ന സ്ഥിരം ആഘോഷ ഫോര്‍മാറ്റിനു പകരം വക്കാന്‍ വേറെ ഒരു സംഭവവും ഇത് വരെ ആരും കണ്ടു പിടിക്കാത്തത് കൊണ്ടും,  മേല്പറഞ്ഞത്‌ എത്ര ആയാലും തീരെ  മുഷിയാത്തത്  കൊണ്ടും അതിന്റെ കൂടെ കുറച്ചു ക്രിയേറ്റീവ് ആയി ഈ ഓണത്തിന് എന്ത് ചെയ്യാം എന്നാണ് ഞങ്ങള്‍ടെ ചര്‍ച്ച അജന്‍ഡ.

അമ്പല ദര്‍ശനം,പൂക്കളം, സദ്യ,ഓണപ്പാട്ട് (സ്വാഭാവികമായി വന്നു ഭാവിച്ചോളും) ഇമ്മാതിരി ഒരു കലക്ക് ആയാലോ.ഞാന്‍ ചോദിച്ചു 
തീരെ മുഷിയില്ല  എന്നാണു ടിയാന്‍ സുവിന്‍ന്റെ  മറുപടി.
അപ്പൊ പരിപാടികളില്‍ തീരുമാനം ആയി, ഒന്ന് രണ്ടു സുഹൃത്തുക്കളെയും വിളിക്കാം എന്ന് പ്ലാന്‍ ചെയ്തു പരിപാടി ഒന്ന് കൊഴുക്കണ്ടേ. അതിനു നമ്മള്‍ മാത്രം പോര എന്ന അഭിപ്രായത്തില്‍ ഞങ്ങള്‍ക്ക് മറിച്ച് ഒരു അഭിപ്രായം ഉണ്ടായില്ല.അങ്ങനെ ഞങ്ങളുടെ സര്‍ഗ വാസനകള്‍ ആയി ചേര്‍ന്ന് നില്‍ക്കുന്ന ഒന് രണ്ട് പേരെ കൂടി വിളിക്കാന്‍ ഉറപ്പിച്ചു.

  ഇനി സദ്യക്ക് എന്തെരു ചെയ്യും സുവിന്റെ ഒടുക്കത്തെ തിരുവന്തോരം സ്ലാങ്ങ്,
 സ്ലാങ്ങ് എന്തായാലും അവന്‍ പറയുന്നതില്‍ കാര്യം ഉണ്ട്.
 സദ്യ വേണം, എങ്കില്‍ അത് ഹോട്ടലിന്നു പാര്‍സല്‍ കിറ്റ്‌ വാങ്ങാം  ഞാന്‍ പറഞ്ഞു.
 അത് നടക്കൂല മോനെ ഓണത്തിന് വച്ച് ഉണ്ടാക്കി തന്നെ തിന്നണം,
 തിന്നാന്‍ നമ്മള്‍ റെഡി പക്ഷെ  ആരു വക്കും പുന്നാര മോന്‍ പറ അവസാന പുക ഊതി ഞാന്‍ നിര്‍ത്തി . 
 അതിനു നമുക്ക്‌ കുക്ക് അണ്ണനെ പൊക്കാം. സുവിന്‍  അവസാന പുക എടുത്തു പറഞ്ഞു .

  കുക്ക് അണ്ണന്‍ ..........

 കുക്ക് അണ്ണന്‍ വരുമോടെയ്‌ ???? ഞാന്‍ ചോദിച്ചു

 ചോദിയ്ക്കാന്‍ കാരണം ഉണ്ട് കുക്ക്അണ്ണന്‍   എന്ന് പറഞ്ഞാല്‍ ഒരു സംഭവം ആണ് സംഭവം എന്ന് പറഞ്ഞാല്‍ ഒരു മാതിരി മീന്‍ കറിയിലെ കൊടംപുളി പോലെ ആണ് ആളു (നിറം ആണ് ഉദേശിച്ചത് എന്ന് കരുതരുത്‌ നിറവും  നൂറു ശതമാനം സെയിം ആണ് )  സ്റാര്‍ തിയറ്ററിനുള്ളിലെ  കോഫീ ഷോപ്പിലെ എല്ലാ കറികള്‍ക്കും, വടകള്‍ക്കും, മുന്നിലും പിന്നിലും  എല്ലാം  ബലിഷ്ട്ടമായ ആ കയ്കള്‍ ആണ്.അതെ ആ വടകള്‍ക്കും കറികള്‍ക്കും പകരം വക്കാന്‍ ഇനി വേറൊന്നു ഇല്ല.

 കൂട്ടത്തില്‍ ഒരു ഉപകഥ പറയാം  പണ്ട് ഒരു ദിവസം ഈ കുക്ക്അണ്ണനെ വേറെ ഒരു ഹോട്ടലില്‍ കൊണ്ട് പോയി കുറച്ചു പിള്ളാര്‌  ചെലവ് കൊടുത്തു ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ കൈ കഴുകി അങ്ങേരു നിറകണ്ണോടെ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണ് മ്മടെ മൊതലാളി കൊണാപ്പന്‍ മര്യാദക്ക് സാധനങ്ങള്‍ വാങ്ങി തന്നാല്‍ ഞാനും ഇത് പോലെ അടിപൊളി ആയി ഒക്കെ വക്കും മക്കളെ, ഏത് മനസ്സിലായല്ലോ .സംഭവം.

 എന്ത് റിസ്ക്‌ എടുത്തും അങ്ങേരെ സമ്മതിപ്പിച്ചു സദ്യക്കുള്ള  സാധന ലിസ്റ്റ്  നാളേക്ക് വാങ്ങിക്കാം സുവിന്‍ ഉറപ്പു പറഞ്ഞു.

അപ്പൊ ഇനി എവിടെ വച്ച് സദ്യ ഉണ്ടാക്കും ??? അടുത്ത ചോദ്യം വായുവില്‍ ഉയര്‍ന്നു.
പക്ഷെ ഉത്തരത്തിന് പകരം വേറെ കുറച്ചു ചോദ്യങ്ങള്‍ ആണ് ഉണ്ടായതു
ഡേയ് ഈ സദ്യ ഉണ്ടാക്കാന്‍ അത്യാവശ്യം പാത്രങ്ങള്‍, ഗ്യാസ്,മിക്സി ഇതൊക്കെ വേണ്ടേ അളിയാ ??
വേണം അളിയാ ഞാന്‍ പറഞ്ഞു
അപ്പൊ പിന്നെ ഇതൊക്കെ ഇപ്പൊ  നിന്റെ റൂമില്‍ അല്ലെ ഉള്ളൂ നമുക്ക്‌  അവിടെ തന്നെ  അങ്ങ് കൂടാം.
 ഓണാഘോഷം വേണ്ട എന്ന് വച്ചാലോ എന്ന് ആലോചിച്ച നിമിഷം ആയിരുന്നു അത് .എന്നാലും മനസ്സിനു  കടിഞ്ഞാണിടാന്‍ ഞാന്‍ പണ്ടേ പുലി ആയതു കൊണ്ടു ഓണാഘോഷം ക്യാന്‍സല്‍ ആയില്ല.

 ഇപ്പൊ  നിങ്ങള് കരുതും ഞാന്‍ ഉഗ്രന്‍ സെറ്റ്‌അപ്പില്‍  ആണെന്ന്.

അല്ലേ  അല്ല  അളിയനും പെങ്ങളും നാട്ടില്‍ ഓണം കൂടാന്‍ പോയതാണ് ആ റൂമില്‍ ആണ് ഞാനും.
 അപ്പൊ ആ ഒരു ഗ്യാപ്പ്‌ ഉണ്ടല്ലോ ആ ഗ്യപില്‍ ആണ് ഇവന്‍ ആപ്പ് വച്ചത്, അതാണ് സംഭവം.അല്ലാതെ എന്റെ   കയ്യില്‍ ഒരു ഗ്യാസും  ഇല്ല അന്നും ഇന്നും.

അങ്ങനെ എല്ലാം സെറ്റപ്പ് ആക്കി ഓണതലെന്നു കുക്ക് അണ്ണന്റെ ലിസ്റ്റ് പ്രകാരം  സാധനങ്ങള്‍ എല്ലാം വാങ്ങി.

 രാവിലെ എണീറ്റ് കുളിച്ചു കുറി തൊട്ടു  വണ്ടി ഇല്ലെങ്കിലും ഞങ്ങള്‍ ഈശ്വര ചിന്ത കാരണം  നടന്നു അമ്പലത്തില്‍ പോയി

തീരെ  തിരക്കില്ലാതെ നല്ലോണം തൊഴുതു.

 ഓണത്തിന്  തിരക്ക് വയ്കുന്നേരം ആണത്രേ, എന്താ ചെയ്ക ഇനി വയ്കുന്നേരം നമുക്ക് വീണ്ടും നടക്കാന്‍ പറ്റില്ലല്ലോ അതിനുള്ള അവസ്ഥയില്‍ ആകില്ലല്ലോ അതാണ് സത്യം.അങ്ങനെ ഈ നടത്തം വേസ്റ്റ് ആയി.

പട്ടു സാരികളും, മുല്ല പൂവിന്റെ മണവും, കേരള ആന്റികളും മനസ്സില്‍ മിന്നി മറഞ്ഞു ദീര്‍ഗ നിശ്വാസത്തോടെ മനസ്സില്‍ കുറിചു.

"ഇവിടത്തെ ആദ്യ ഓണം അല്ലെ അടുത്തതിനു തെറ്റ് പറ്റില്ല വയ്കുന്നേരം കാലേ കൂട്ടി പോകാം."

റൂമില്‍ വന്നു പൂക്കളം ഇട്ടു.അത് ഒരു ചടങ്ങ് മാത്രം ശേഷം ഞാനും സുവിനും  അവന്റെ ഒരു കൂട്ടുകാരനും കൂടി കുക്ക് അണ്ണനെ കാത്തിരിക്കയാണ്. പറഞ്ഞ സമയത്ത് തന്നെ അങ്ങേരു വന്നു. ഡ്രസ്സ്‌ മാറി കൈലി ഉടുത്തു അടുക്കള ഭരണം ഏറ്റെടുത്തു.

കറി സാധനങ്ങള്‍ അരിഞ്ഞു  കൊടുക്കുന്ന പണിയാണ് ഞങ്ങള്‍ക്ക്.ഓരോന്നിന്റെയും വലിപ്പം അങ്ങേരു സാമ്പിള്‍ അരിഞ്ഞു കാണിച്ചു തന്നു, വലിപ്പം ശരി ആയില്ലെങ്ങില്‍ കറി ഒരു ഗുമ്മാവില്ല എന്നൊരു ഡയലോഗും ആളു കാച്ചി .
കാളന്‍, അവിയല്‍. ഓലന്‍, അച്ചാര്‍, തോരന്‍ , സാമ്പാര്‍, പരിപ്പ്, പാല്‍പായസം, രസം.എല്ലാം ഒന്നിന് പുറകെ ഒന്നായി അടുപ്പത് കയറാന്‍ തയാര്‍ ആവുകയാണ്. ഒന്നിന് പുറകെ ഒന്നായി ഒരു മാതിരി അന്തിമാളന്‍ കാവില്‍ വെടി പൊട്ടും പോലെ.



അരിയുന്നതിനും തെങ്ങ ചിരകുന്നതിനും, വയ്ക്കുന്നതിനും എല്ലാം  ഒരു ഉഷാര് വരുന്നതിനു രാജകീയം ആയി  മാനിന്റെ (royal stag)തല കൊത്തിയ  കുപ്പിയില്‍ നിന്നും ഓരോ ഉശിരന്‍ പിടിപ്പിച്ചാണ് ഞങ്ങള്‍ ഇരിക്കുന്നത്.

അതിനിടയില്‍ ഷാബിതും കൂടുകാരനും വന്നു. രംഗം കൊഴുക്കാന്‍ തുടങ്ങി, വിഭവങ്ങളുടെ മണത്തോടൊപ്പം ശുദ്ധ സംഗീതവും വായുവില്‍ ഉയരാന്‍ തുടങ്ങി.

  അങ്ങനെ രംഗം കൊഴുത് കൊണ്ടിരിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും ഒരു കരച്ചില്‍ ശബ്ദം.
 ഇംഗ്ലീഷ് A പടം ഓടുന്ന തിയേറ്ററിലെ ബഹളത്തിനിടെ  ബിറ്റ് സീന്‍ വന്ന പോലെ പെട്ടെന്ന് നിശബ്ദരായി ഞങ്ങള്‍.

 അതെ അത് കൂക്കിന്റെ ശബ്ദം തന്നെ

ഞങ്ങള്‍ ചെന്ന് നോക്കിയപ്പോ അങ്ങേരു ഫോണും കയ്യില്‍ പിടിച്ചു വലിയ വായില്‍ നില വിളിക്കുന്നു.  ബാക്ഗ്രൌണ്ട്  സ്കോര്‍ ആയി പാല്‍ പായസവും, സാമ്പാറും തിളയ്ക്കുന്ന നനുത്ത ശബ്ദവും.

എന്താ കുക്ക് അണ്ണാ കോറസ് ആയാണ് ചോദ്യം പൊങ്ങിയത്.

ഒന്നും ഇല്ലടാ മക്കളെ എന്റെ മോള്  ഫോണ്‍ വിളിച്ചതാ  ഈ ഓണത്തിനും അച്ഛന്‍  ഉണ്ണാന്‍ വരില്ലേ എന്ന് ചോദിച്ചു,ഞാന്‍ കരഞ്ഞു പോയെടാ മക്കളെ.

 കുടിച്ച മാനിന്റെ തലകള്‍ എല്ലാം തലയില്‍ നിന്നും പറന്നു പോയ നിമിഷം ആയിരുന്നു അത്.ആശ്വാസ വചനങ്ങള്‍ക്ക്‌ അവിടെ സ്പേസ് ഇല്ല എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഒന്നും ഉരിയാടാതെ പരസ്പരം നോക്കാതെ ദുഖം മാറ്റാന്‍ പുതിയ കുപ്പിക്ക് പിടി ഇട്ടു .

പിന്നെ കുറച്ചു നേരത്തേക്ക് അടൂരിന്റെ പടം ഓടുന്ന തിയേറ്റര്‍ പോലെ ആയിരുന്നു രംഗം. ഈ സീന്‍ തുടരുന്നത് ഇഷ്ട്ടപെടാതിരുന്ന ഞങ്ങള്‍ പുറത്തു ടെറസ്സില്‍ ഇറങ്ങി  വിഷമങ്ങളെ പുകയാക്കി ഊതി നീക്കി.

ഇനിയും കഥ നീണ്ടാല്‍ നിങ്ങള്‍ എന്നെ മേടയും അത് കൊണ്ട് അമല്‍ നീരദ്‌ സ്റ്റൈല്‍ മാറ്റി ഷാജി കൈലാസ്‌ മോഡലില്‍ ക്യാമറ ഞാന്‍ ക്ലൈമാക്സ്‌ സീനില്‍ വക്കാന്‍ പോകുകയാണ്.

സദ്യ റെഡി കുക്ക്അണ്ണന്‍  പറഞ്ഞു. ഇനി എനിക്ക് ഒന്നും കുളിക്കണം എന്ന് പറഞ്ഞു അങ്ങേരു ബാത്ത് റൂമില്‍ പോയി. അങ്ങേരു തിരിച്ചു വരുമ്പോഴേക്കും നമ്മള്‍ ഉത്സാഹിച്ചു കറികള്‍ എല്ലാം പാത്രങ്ങളില്‍ എടുത്തു ഇലയും ഇട്ടു ഇരുന്നു.


 ഇവിടെ ആണ് കഥയുടെ ട്വിസ്റ്റ്‌ കൂക്ക്അണ്ണന്‍ കുളി  കഴിഞ്ഞു ഡ്രസ്സ്‌ മാറി വന്നു,  ഒരു ഗ്ലാസ്സില്‍ മാന്‍ തല കമഴ്ത്തി വെള്ളം കൂട്ടാതെ പിടിപ്പിച്ചു. പിന്നെ  ഒന്നും മിണ്ടാന്‍ നില്‍ക്കാതെ ഡോര്‍ തുറന്നു ഒരൊറ്റ പോക്കാണ് പുറത്തേക്കു.  ഞങ്ങള്‍ എത്ര വിളിച്ചിട്ടും നിന്നില്ല.  പടികള്‍ ഓടി  ഓടി ഇറങ്ങി അങ്ങേരു പോയി, എത്ര വിളിച്ചിട്ടും നിന്നില്ല, പിന്നാലെ  പോയി പിടിച്ചു കൊണ്ട് വരാവുന്ന കോലത്തില്‍ അല്ല ഞങ്ങളും.

ഞങ്ങള്‍ കുറെ ട്രൈ ചെയ്തപ്പോ അങ്ങേരു ഫോണ്‍ എടുത്തു  പറഞ്ഞു , 
ഇല്ലെടാ മക്കളെ ഞാന്‍ ഇല്ല എനക്ക് ഈ ഓണം കൂടാന്‍ വയ്യ  ...........

ഈ ഒരു അവസ്ഥ എന്ന് പറയുന്നത് എങ്ങനെ ആണ് ഞാന്‍ വിവരിക്കുക, പരസ്പരം മിണ്ടാതെ ഗ്ലാസ്സുകള്‍ കാലി ആക്കുക എന്ന ഒരു കടമ മാത്രമേ ഞങ്ങള്‍ അപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നുളൂ.

വീണ്ടും ഒരു പുക ഊതു നടത്താന്  ഞങ്ങള്‍ ടെറസ്സിലേക്ക്  പോയി. കുടുംബം കുട്ടികള്‍ ഈ വക പൊല്ലാപ്പുകള്‍ ഉണ്ടെങ്കില്‍ മര്യാദക്ക് ഓണം കൂടാന്‍ പോലും പറ്റില്ല അത് കൊണ്ടു, നമ്മളാരും കല്യാണം എന്ന പന്ന ബോറന്‍ ഏര്‍പ്പാടിന് ഇല്ല എന്ന നടക്കാത്ത ഉഗ്ര പ്രതിജ്ഞ നടത്തിയാണ് തിരിച്ചു റൂമില്‍ കയറിയത്.

കുറെ സമയത്തെ നിശബ്ധതക്ക് ശേഷം യാന്ത്രികമല്ലാതെ ഉള്ള വിശപ്പിന്റെ വിളി എല്ലാവരുടെ ഉള്ളില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ചോറും കറികളും ഇലകളില്‍ നിറഞ്ഞു, മോളുടെ ഫോണ്‍ വന്ന ദുഃഖത്തില്‍ ഇതെല്ലം ഒരുക്കി തന്നു ഉണ്ണാന്‍ നില്‍ക്കാതെ പോയ കുക്ക്അണ്ണന് മനസ്സില്‍  സാമ്പാറില്‍ മുക്കിയ ഓരോ ഉരുള ചോറ് കൊടുത്തു.

    ശേഷം ഓരോരുത്തരും ഓണത്തിന്റെ ആദ്യ ഉരുള ചോറ് വായില്‍ വച്ചു

  എല്ലാരും പരസ്പരം നോക്കി വായില്‍ വച്ച ചോറ് എടുത്തു ഇലയുടെ തുമ്പത്ത് ബലി ചോറ് പോലെ തിരിച്ചു വച്ചു .

  പിന്നെ  ഓരോ കറികളും രുചിച്ചു നോക്കാന്‍ തുടങ്ങി സാമ്പാറില്‍ അച്ചാര്‍  പൊടി തട്ടിയത് പോലെ ഇനി വേറെ   എതിലെങ്ങിലും???

  ഇല്ല ഒന്നിലും ഇല്ല ആശ്വാസം ആയി

  ഡേയ് പായസം കൂടി നോക്കെടെയ്‌ സുവിന്‍ പറഞ്ഞു,

 പായസം ഗ്ലാസില്‍ എടുത്തു വായില്‍ ഒഴിച്ച ഷാബിത്  അമറി.

 ഓന്റെ മാമന് ഉപ്പും കച്ചോടം  ആണോടാ മസ്കറ്റില്   . ഈ കണ്ട ഉപ്പ് മുയുമാനും പായസത്തില്‍ കലക്കാന്‍  ..................................................
       അനുസാരികള്‍ ആയി അവിടെ  കൂട്ടത്തില്‍ ഉയര്‍ന്നു വന്ന മണിപ്രവാളം ഇവിടെ ഇപ്പൊ കുറിക്കുന്നില്ല.

 ഒരാള്‍ കുറച്ചു മുന്‍പ് വെള്ളം തൊടാതെ മാന്‍ ദ്രാവകം അടിച്ചു, ഇറങ്ങി പോയതിന്റെ കാരണം ഞങ്ങള്‍ക്ക് അപ്പോഴാണ് മനസ്സിലായത്‌.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
      ഉപ്പിട്ട പായസവും, അച്ചാരു പൊടി ഇട്ട സാമ്പാരുമായി എന്റെ ആദ്യ പ്രവാസ ഓണം ഞങ്ങള്‍ സന്തോഷത്തോടെ  ആഘോഷിച്ചു ...





2012 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ജോലി അറിയണോ ?? വിളിക്കൂ പി . സി . ജോര്‍ജിനെ ..




പണ്ടു പണ്ടെന്നു പറയുമ്പോ വളരെ പണ്ടു തന്നെ ചാതുര്‍വര്‍ണ്ണ വ്യവസ്ഥിതി നിലനിന്നിരുന്ന ഒരു നാടാണ് ഇത് എന്നറിയാത്ത ആരും ഇല്ല . അതായത് ഓരോരുത്തര്‍ക്കും ഓരോ പണികള്‍ പറഞ്ഞിട്ടുണ്ട് .അത് കാലങ്ങളായി തുടര്‍ന്നു പോരുന്നതും ആണ് .അതിനു മാറ്റം വരുത്താന്‍ നോക്കിയാല്‍ നടപ്പില്‍ വരാന്‍ അല്പം ബുദ്ധിമുട്ടാണ് ..

ഇപ്പൊ തന്നെ നോക്ക് മമ്മൂട്ടി യുടെ മകന്‍ ദുല്ഗര്‍  സിനിമാക്കാരന്‍ ആയി, നമ്മുടെ ലീഡറിന്റെ രണ്ടു മക്കളും രാട്രീയക്കരായി,   ആലുക്കാസിന്റെ മക്കളും കൊച്ചു മക്കളും കചോടക്കരായി, ചായകടക്കാരന്‍ ശശിയുടെ മകന്‍ തട്ടുകട നടത്തുന്നു.പരമേശ്വരന്‍ ഡോക്ടറുടെ മകന്‍ സതീശന്‍ ഡോക്ടര്‍ ആയി  . കുറച്ചു ഉദാഹരണം  പറഞ്ഞെന്നു മാത്രം.അതെ അത് അങ്ങനെയെ  വരാന്‍ പാടൂ അതില്‍ മാറ്റം വരുന്നുണ്ടോ എന്ന് നോക്കാന്‍ ,മാറ്റം വന്നാല്‍ തിരുത്താന്‍ ഒരാളെ നമ്മുടെ നാട്ടില്‍ നിയമിച്ചിട്ടുണ്ട്

  അങ്ങേരുടെ  പേരാണ് പി . സി. ജോര്‍ജ്. 
 എന്താ ഇങ്ങേരുടെ ജോലികള്‍

 ആരൊക്കെ പരമ്പരാഗതമായി എന്തൊക്കെ തൊഴില്‍ ചെയ്തു വരുന്നവര്‍ ആണെന്നുള്ള ഡാറ്റാ ബാങ്ക് കയ്യില്‍ പിടിച്ചാണ് നടപ്പ് . ഒരാളെ വഴിയില്‍ വച്ച് കണ്ടു സംശയം തോന്നിയാല്‍ ഉടന്‍ പേരും അഡ്രസ്സും അടിച്ചു കൊടുത്തു നോക്കും അങ്ങേര്‍ക്കു കുടുംബപരമായി കിട്ടിയ ജോലിയും  ഇപ്പോഴത്തെ ജോലിയും ആയി ഒത്തു വന്നാല്‍ രക്ഷപ്പെട്ടു അല്ലെങ്ങില്‍ കുടുങ്ങി . ഉടന്‍തന്നെ അയാള്‍ക്ക്‌ നോട്ടീസ് കൊടുക്കും നിനക്ക് പറഞ്ഞ പണി ഇതാണ് നാളെ മുതല്‍ ഇതാണ് നിന്റെ ജോലി, പിറ്റേന്ന് മുതല്‍ അയാള്‍ ആ ജോലി ചെയ്തോണം.ഇതാണ് ഒരു ജോലി (വേറെ പല പണികളും ഉണ്ടെന്നാണ് നാട്ടു വര്‍ത്തമാനം)

ഇങ്ങേനെ ജോര്‍ജിനു സംശയം  തോന്നിയ ഒരാളാണ് നമ്മുടെ നാട്ടിക M.L.A. ആയ ടി . എന്‍.പ്രതാപന്‍. പണ്ടു ജോര്‍ജ് LDF ന്റെ കൂടെ ഉള്ളപ്പോഴേ സംശയം തോന്നിയതാണ് പിന്നെ ജീവിച്ചു പോട്ടെന്നു കരുതി .
ജോര്‍ജൂ UDF ലേക്ക് മറു കണ്ടം ചാടി വന്നപ്പോ സംശയം ഏറി. കൂടെ ഉള്ളതല്ലേ വിട്ടു കളയാം എന്ന് കരുതിയതാണ്, പക്ഷെ പയ്യന്‍ സമ്മതിക്കുന്നില്ല. 


എടുത്തു ഉടന്‍ നമ്മുടെ കമ്പ്യൂട്ടര്‍ പേരും അഡ്രസ്സും അടിച്ചു കൊടുത്തു

" ടി.എന്‍ . പ്രതാപന്‍, നാട്ടിക M.L.A"  

   ഗുരുജി ഉത്തരം പറയു എന്ന് കമ്പ്യൂട്ടര്‍നോട്  പറഞ്ഞു. 
50 % മാത്രം യോജിപ്പ്, ബാക്കി പകുതി ചേരുന്നില്ല . ഉടന്‍ തന്നെ details ബട്ടണില്‍ വിരല്‍ അമര്‍ത്തി നോക്കി .സംഭവം മനസ്സിലായി, നാട്ടിക M.L.A ആയതില്‍ കുഴപ്പം കാണുന്നില്ല പക്ഷെ ഇപ്പൊ കുറച്ചു കാലം ആയി ഇയാള്നാട്ടിക  കടല് വിട്ടു പാലക്കാട് തോട്ടം,  കയ്യേറ്റം, കുടി ഒഴിപ്പിക്കല്‍, കശുവണ്ടി അങ്ങനെ  എന്തെല്ലാമോ പറയുന്നു ആ പറയുന്നത് ടി .വി യില്‍ ആളുകള്‍ കാണുന്നു  അത് ശരിയാണെന്ന് ആളുകള്‍ പറയുന്നു അതാണ്‌ ബാക്കി 50 % ചേരുന്നില്ലെന്ന് ഗുരുജി പറഞ്ഞതിന്റെ കാര്യം.

ഉടന്‍ ജോര്‍ജു  നോട്ടീസ് ഇറക്കി ഇത്തവണ ടി. വി .വഴിയാണ് നോട്ടീസ് കൊടുത്തത് നാട്ടികകാരന്‍ കടലില്‍ ഈരേഴ തോര്‍ത്ത്‌ കൊണ്ട് മീന്‍ പിടിച്ചാ മതി, കാടു വെട്ടാനും പിടിക്കാനും ഒതുക്കാനും പൂഞ്ഞാറിലെ പോന്നു മോനായ ഞാന്‍ ഉണ്ട്ട് പോരാത്തതിന് നമ്മുടെ പാലാ സാറും കൂട്ടരും അതോണ്ട് നീ ഇപ്പൊ ഈ കളിയില്‍ ഇട പെടല്ലേ മോനെ. ഇടപെട്ടാല്‍ ആകാശത്ത് കൂടി പറക്കുന്ന പക്ഷിയെ ഏണി വച്ച് പിടിക്കുന്നത് പോലാകും അത് . ഇത്രയും പറഞ്ഞു ജോര്‍ജുട്ടി അവസാനിപ്പിച്ചു.

ഇനി നിങ്ങള്‍ പറയണം  ഇതില്‍ എന്താ തെറ്റ്എന്ന് പറയണം . 

ജോര്‍ജചായന്‍ പറഞ്ഞതില്‍ എന്താ പ്രശ്നം . പറയു ...

ശെല്‍വരാജിനെ പോലെ ഉള്ളവരെ ചാക്കിട്ടു പിടിച്ചു കൊണ്ട് വന്നു ഭരണം സ്ഥിരമാക്കാന്‍ ഞാന്‍ വേണം.ഇനിയും നാല് പേര്‍ ചാടാന്‍ തയ്യാറായി നില്‍ക്കുകയാണ്, വേണ്ടി വന്നാല്‍ ചാടിക്കും .ഇത്രക്കൊകെ മുന്നണിക്ക് വേണ്ടി  പെടാപാട് പെടുന്ന ജോര്‍ജചായന്‍ ഒരു തമാശ പറഞ്ഞതായി കൂടിയാല്‍ മതി ഇതൊക്കെ.അല്ല കളി കാര്യം ആക്കാനാണ് പരിപാടിയങ്ങില്‍  അത് വേണ്ട മോനെ പ്രതാപാ നീ അടങ്ങി M.L.A ആയി വല്ല ചെറു മീനും പിടിച്ചു നടന്നോ . നടന്നാല്‍ നിനക്ക് കൊള്ളാം അല്ലേല്‍ ഒരു കളി പഠിപ്പിക്കും ഈ ജോര്‍ജേട്ടന്‍..

വാല്‍ കഷ്ണം : ഉമ്മന്‍ ചാണ്ടി,രമേഷ്‌ ചെന്നിത്തല എന്നിവരുടെ നിലപാടുകള്‍ വേദനിപ്പിച്ചു എന്ന് ടി.എന്‍. പ്രതാപന്‍ .. അപ്പൊ ഇത്ര കാലം കയ്യില്‍ കുത്തിയിട്ടും ഒന്നും പഠിച്ചില്ല അല്ലെ?? 




2012 ഓഗസ്റ്റ് 1, ബുധനാഴ്‌ച

അച്ചു മാമന്റെ കൊലച്ചതി 

അങ്ങനെ ഓഗസ്റ്റ്‌ മാസം ആയി ജയരാജേട്ടന്‍ അഴിക്കുള്ളിലും ആയി .പതിനാലു ദിവസം റിമാന്റ് എന്ന് പറയുമ്പോ നമ്മുടെ  Aug 15 നു തലേന്ന്  മൂപ്പര് പുറത്തു വരും.അതായത്‌ ഒരിക്കല്‍ കൂടി സ്വാതന്ത്ര്യം കിട്ടും എന്ന് ചുരുക്കം . "ഇത് ഞങ്ങള്‍ക്ക്‌ പുത്തിരി അല്ല" എന്ന് പറഞ്ഞ ജയരാജേട്ടാ (M.L.A . രാജേഷ്‌ ഇങ്ങനെ ആണത്രേ വിളിക്കുക ).ഇത് ഇനി സ്ഥിരം ആകാന്‍ ഉള്ള എല്ലാ വഴികളും കാണാന്‍ ഉണ്ട്.  ഓഗസ്റ്റ്‌ 15 നു സ്വാതന്ത്ര്യ ദിന പരേഡ്‌ നടത്താന്‍ പോലീസിനെ തമിഴ്‌ നാട്ടില്‍ നിന്നും കൊണ്ട് വരേണ്ടി വരും.

എന്നാലും എന്റെ തിരുവഞ്ഞൂരെ ഇത്രയ്ക്കു കരുതിയില്ല .അമ്മയാണ് സത്യം . ഉമ്മന്‍ ചാണ്ടി അങ്ങയെ അഭ്യന്തരം എല്പ്പിച്ചപ്പോ അങ്ങേരു പോലും 
ഇതൊന്നും കരുതിയില്ല  എന്ന് തോനുന്നു.(അതോ കരുതി കൂട്ടി ആണോ ????പിള്ളാരുടെ ഇടി കൊള്ളിക്കാന്‍ ).

കുടുങ്ങിയത്‌ നമ്മുടെ നാട്ടിലെ പാവങ്ങള്‍ തന്നെ.യഥാര്‍ത്ഥത്തില്‍ ഒരു ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ നമ്മുടെ നാട്ടുകാര്‍ എല്ലാം സന്തോഷിക്കുന്നതാണ്,പക്ഷെ ഈ ഹര്‍ത്താലിന് നമ്മുടെ ഒരു വിഭാഗം ജനങ്ങള്‍ ശരിക്കും എതിരാണ് .മറ്റാരും അല്ല രണ്ടു ദിവസം "കുടി വെള്ളം " മുട്ടിയ പാവങ്ങള്‍ തന്നെ ..


അപ്പൊ പറഞ്ഞു വരുന്നത് രണ്ടു സെക്രട്ടറി മാര്‍(ഇടുക്കി ,കണ്ണൂര്‍ ) രണ്ടു  M.L.A (രാജേഷ്‌,ജയചന്ദ്രന്‍ ) ഇനി അടുത്തത് വിജ...  ഏയ്‌  അതിനു ഈ പോലീസ് മന്ത്രി പോരാ. തന്റെ ഫോണ്‍ ചോരുന്നുന്ടോ എന്ന് സംശയം ഉണ്ട് അങ്ങേര്‍ക്കു.എല്ലാം വഴിയെ കാണാം. ഇതൊക്കെ കൊണ്ടു നമുക്കും ആഘോഷിക്കാം,അല്ലാതെ വേറെ ഒന്നും വേണ്ട നമുക്കും.ഇക്കുറി ഓണം തകര്‍ക്കും .

.
വരുന്ന 14 ദിവസം ചാനലുകാര്‍ക്ക് സമൃദ്ധി ആയി .സുധീരന്‍ സര്‍ ക്ഷമിക്കണം ഇനി കുറച്ചു വെയിറ്റ് ചെയ്യണം എല്ലാം ഒന്ന് അടങ്ങിയിട്ടു അടുത്ത കാച്ച് കാച്ചിയാല്‍ മതി.



 അച്ചു മാമന്‍ പാര്‍ട്ടി പക്ഷം പറഞ്ഞത് പേപ്പര്‍കാര്‍ക്ക് പിടിച്ചിട്ടില്ല.കുഴപ്പം ഇല്ല അങ്ങേരു അടുത്ത ദിവസം അത് makeup ചെയ്യും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു .





2011 ജൂൺ 24, വെള്ളിയാഴ്‌ച

ലഡ്ഡു പൊട്ടി

പെട്ടന്ന് ഉള്ള ആവേശത്തില്‍ നമ്മള്‍ ചെയ്യുന്ന പലതും പിന്നീട് ഗുണമായും ദോഷമായും വരാറുണ്ട് .അങ്ങനെ ഉണ്ടായ ഒരു സംഭവം ആണിത്‌ ഇത് ഗുണമാണോ ദോഷമാണോ എന്ന് നിങ്ങള്‍ തന്നെ പറയുക ..

പതിവ് പോലെ ഞായറാഴ്ച വൈകീട്ട് എല്ലാവരും കട്ടയിട്ട് ഓരോന്ന് വിടാന്‍ പോകാന്‍ തീരുമാനിച്ചു നില്‍ക്കുന്നു. അന്നേരം ആണ് നമ്മുടെ ഈ കഥയിലെ നായകന്‍ ഷൈജു വരുന്നത് .സ്മാള്‍ അടി,സിഗരറ്റ് വലി , ഹാന്‍സ്‌ , പാന്‍ പരാഗ് തുടങ്ങി ഒന്നിനോടും ഒരു വിരോധവും ഇല്ലാത്ത ഒരു പാവം നല്ല പയ്യന്‍ .പക്ഷെ ഒളിച്ചും പാത്തും മാത്രമേ എല്ലാം ഉള്ളൂ. “മാന്യന്‍” എന്ന മുഖം മൂടി പൌഡര്‍ ഇട്ടു ഫിറ്റ് ചെയത് മാത്രം പുറത്തു ഇറങ്ങുന്ന നല്ല കുട്ടി ഷൈജു ..

നമ്മുടെ കട്ട ടീം ഇന്ന് ഷൈജു വിനെ എന്തായാലും ബാറില്‍ കൊണ്ട് പോകും എന്ന് തീരുമാനിച്ചു കഴിഞ്ഞിരുന്നു . അങ്ങനെ അവന്‍ മാത്രം മന്യനായി വിലസണ്ടാ .. അങ്ങനെ അവന്‍ വന്നതും ഡാ വാ ഒരു സ്ഥലം വരെ പോകാന്‍ ഉണ്ടെന്നു പറഞ്ഞു ഓട്ടോയില്‍ കയറ്റി .നേരെ ഓട്ടോ ചെന്ന് നിര്‍ത്തിയത്‌ ഗോള്‍ഡന്റെ മുന്നില്‍ (ഗോള്‍ഡന് എന്താണെന്നു പറയേണ്ടല്ലോ ). രക്ഷപെടാന്‍ പഴുതില്ലാതെ എലാവരും ചേര്‍ന്ന് വളഞ്ഞു പിടിച്ചു ഷൈജു വിനെ ബാറിലെ റൂമിന്റെ ഉള്ളില്‍ കയറ്റി .

പേടി കൊണ്ടും അരേങ്ങിലും കണ്ടാല്‍ ഇടിയന്‍ പോകുന്ന തന്റെ ഇമേജിനെ കുറിച്ചും ആലോചിച്ചു ഷൈജു പകുതി ബോധത്തിലാണ് ബാറിലെ റൂമില്‍ കയറുന്നത് .

പക്ഷെ രണ്ടെണ്ണം വിട്ടതിനു ശേഷം എല്ലാ പ്രശ്നങ്ങളും പമ്പ കടക്കുകയും.ഷൈജു രംഗ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പല ലോക കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടയില്‍ നെല്ലിക്കാ അച്ചരില്‍ നെല്ലിക്കായുടെ കുരു കടിച്ചു എന്നും പറഞ്ഞു പാവം സപ്പ്ല്യരുടെ കുത്തിനു ഷൈജു പിടിച്ചപ്പോ അത് വരെ അവനെ പ്രോത്സഹിപ്പിചിരുന്നവരുടെ ഗാസ് ആവി ആകാന്‍ തുടങ്ങി ..

പിന്നെ എല്ലാം പെട്ടന്നായിരുന്നു , ആരക്കെയോ റൂമിലേക്ക്‌ കടന്നു വരുന്നു ഓരോരുത്തരെ തൂക്കി എടുക്കുന്നു കുറച്ചു തട്ടും മുട്ടിനും ശേഷം ഓരോരുത്തരും കുനിഞ്ഞ മുതുകും ആയി വന്നു പോലിസ്‌ ജീപ്പില്‍വലിഞ്ഞു കയറുന്നു ..

അടുത്ത രംഗത്തില്‍ പോലീസ് സ്റ്റേഷനില്‍ ബഞ്ചില്‍ കമ്പനി ആയി തല കുനിച്ചു ഇരിക്കുമ്പോ കൂട്ടത്തില്‍ നിന്നും സ്കൂട്ടായ ചിലര് മതിലിനു പുറത്തു നിന്ന് ഇവരെ പുറത്തിറക്കാനുള്ള കരുക്കള്‍ നീക്കി .അര മണിക്കൂറിനു ശേഷം എല്ലാവരും പുറത്തു വന്നു (ആരൊക്കെയോ ഫോണ്‍ വിളിച്ചു പറഞ്ഞതിന്റെ ഫലം).ആരും ആരോടും മിണ്ടാതെ അടൂരിന്റെ സിനിമയിലെ പോലെ ഓട്ടോയില്‍ ജന്മ സ്ഥലത്തേക്ക്.ആരും ഒന്നും പരസ്പരം മിണ്ടാതെ വീടിലേക്ക് പോയി ഓട്ടോക്കാരന്‍ സിനു പൈസ ആരും തരാത്തത് കൊണ്ട എല്ലാ മറ്റവന്മാരുറെയും അറിയാവുന്ന എല്ലാവര്ക്കും വിളിച്ചു.

പിന്നെ എല്ലാവരും വീട്ടിലും മൂകഭിനയം ആയിരുന്നു.അനന്തര ഫലമായി ഗംഭീര ശപഥങ്ങള്‍ ആ നാട്ടില്‍ പിറന്നു.

ഇനി ഒരിക്കലും ഒരിക്കലും ആ വിഷം തൊടുകയില്ല .

അത് കേട്ട് തെക്കേ തോട് ഒഴുകാന്‍ അല്‍പ നേരം മറന്നു. പൊന്നപ്പന്‍ അല്‍പ നേരം വായ അടച്ചു ചായ കടയില്‍ മിണ്ടാതെ ഇരുന്നു .നാല് കാക്കകള്‍ ഒരുമിച്ചു മലന്നു പറന്നു എന്ന് ചിലര്‍ പറയുന്നു അറിയില്ല .കണ്ടതെ ഞാന്‍ വിശ്വസിക്കൂ ...

അങ്ങനെ എല്ലാം നിര്‍ത്തി നല്ലവരായ എല്ലാവരും ചേര്‍ന്ന് അടുത്ത ഞായറിനു എന്തോ കളഞ്ഞു പോയ അണ്ണാനെ പോലെ വയ്കുന്നേരം ആകാശം നോക്കി പാല പറമ്പില്‍ പഴയ മധുര സ്മരണകള്‍ അയവിറക്കി ഇരിക്കുമ്പോ.

ഷൈജു വിന്റെ അച്ഛന്‍ അങ്ങോട്ട്‌ വന്നു ഒരു കവര്‍ അവരുടെ ഇടയില്‍ വച്ച് പറഞ്ഞു ..

ഡാ ഇനി മുതല്‍ ഞങ്ങടെ മാനം കളയാന്‍ നില്‍ക്കരുത്‌.. എന്നും പറഞ്ഞു തിരിച്ചു പോയി ..

കാര്യം മനസ്സിലാകാതിരുന്ന അവര്‍ കവര്‍ തുറന്നു നോക്കിയപ്പോ എല്ലാവരുടെയും മനസ്സില്‍ നാല് വീതം ലഡ്ഡു പൊട്ടി ...കാര്യം

ഒരു ഫുള്‍ “ HONEY BEE “ ….

കൂട്ടത്തില്‍ ആരോ പറഞ്ഞു എല്ലാ ആഴ്ചയും മറക്കാതെ കൊണ്ടുതന്നാല്‍ മതി ആയിരുന്നു ...

2011 ജൂൺ 18, ശനിയാഴ്‌ച

“EMERGENCY EXIT”

എന്റെ ചില കൂട്ടുകാര്‍ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ ബസ്‌ കാത്തു നില്‍ക്കുകയാണ് .ചേലക്കര ബസ്‌ വരുന്നത് നോക്കി നില്‍ക്കുന്ന അവര്‍ സമയം പോകാന്‍ വേണ്ടി ചുമ്മാ ഓരോ ബസ്സിന്റെ പേര് വായിച്ചു നല്ല പെരെതാണെന്ന് പറയുകയാണ്‌.

കരിപ്പാല്‍,ചിറയത്ത്‌,സെന്റ്‌ ജോര്‍ജ്‌,അല്‍ അമിന്‍ ...അങ്ങനെ പലരും പല പേരുകള്‍ വായിക്കുന്നു.

അപ്പൊ പെട്ടന്ന് ഒരു കൂട്ടുകാരന്‍ പറഞ്ഞു

ഡാ ഒരു സൂപര്‍ പേരുള്ള ബസ്‌ പോകുന്നു ..

എതാടാ?? അടുത്തവന്‍ ചോദിച്ചു

ഉടന്‍ മറുപടി വന്നു .

കണ്ണ് തുറന്നു വായിക്

“EMERGENCY EXIT”..

സൂപ്പര്‍ പേര് അല്ലെ?? എന്ന ചോദ്യവും കൂട്ടത്തില്‍ ..ആര്‍ക്കും കുറച്ചു നേരത്തേക്ക്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല ..

ആരാണ് ആ പേര് വായിച്ചത് എന്ന് ഞാന്‍ പറയില്ല പക്ഷെ എല്ലാവരുടെയും കണ്ണുകളും സെബിന്റെ മുഖത്തായിരുന്നു ..

എന്താ കാര്യം ???

2011 മാർച്ച് 8, ചൊവ്വാഴ്ച

ദാസന്‍ അഥവാ ദാസുട്ടി

ആരാധകരുടെയും,ഫാന്‍സ്‌ അസോസിയേഷന്‍കാരുടെയും ശല്യം ഭയങ്കരം തന്നെ..രാത്രി ഒന്നുറങ്ങാന്‍ പോലും പറ്റില്ലെന്ന് വച്ചാല്‍ എന്ത് ചെയ്യും... സത്യം പറഞ്ഞാല്‍ പേടിച്ചാണ് നേരം ഇല്ലാത്ത നേരം ഉണ്ടാക്കി ഞാന്‍ ഇതിനു തുനിയുന്നത്. ഏത്,

ഈ പോസ്റ്റിനു ...

അടുത്ത ആഴ്ച പുതിയ പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ ഞാന്‍ നിരാഹാരം തുടങ്ങും എന്ന് പറഞ്ഞ ആ ആരാധികയെ പേടിച്ച്...വല്ല കത്തും എഴുതി വച്ച് നിരാഹാരം നടത്തി എന്തേലും സംഭവിച്ചാ പിന്നെ ഈ ബൂലോകത്തിലെ എല്ലാ അവന്മാരും,അവളുമാരും കൂടി എന്റെ മേല് കുതിര കളിക്കും എന്നറിയാം .അങ്ങനെ ഇപ്പൊ നിങ്ങള്‍ക്കൊക്കെ കൂടി വധിക്കാന്‍ ഞാന്‍ നിന്ന് തരില്ല...എന്നാ പിന്നെ ചെറുത് ഒരെണ്ണം അങ്ങട്ട് കാച്ചാം ന്ന്‍ കരുതുന്നു നാം ...ആ കുട്ടിടെ ജീവന്‍ കാത്തുന്നുള്ള ഒരു സമാധാനും കിട്ടും,ഏത് ..(നിങ്ങടെ സമാധാനം പോയല്ലേ)..

സംഭവം നടന്നത് മ്മടെ നാട്ടില്‍ തന്നെ ..ഇത് വായിക്കാന്‍ തോടങ്ങുന്നതിനു മുന്‍പ്‌ നിങ്ങള് ഒരു ഉപകാരം ചെയ്യണം മനസ്സില്‍ ഒരു 80 കാലഘട്ടം (ബ്ലാക്ക്‌ & വൈറ്റ് വേണ്ട കളര്‍ ആയിക്കോട്ടെ) കൊണ്ട് വരിക,കൂടെ ഹൈസ്കൂളില്‍ പഠിക്കുന്ന 2 ചെക്ക്ന്സിന്റെ രൂപങ്ങളും അതും ട്രൌസര്‍ ഇട്ടത്, എന്നിട്ട് ഇവര്‍ക്ക്‌ ദാസന്‍,വീരാന്‍ എന്നിങ്ങനെ പേരും കൊടുക്കുക .ഇവരാണ് ഈ കഥയിലെ പാത്രങ്ങള്‍ ...ഈ പറഞ്ഞ ടീംസ് ഒരു വേലിക്ക്‌ അപ്പുറം ഇപ്പുറം വീട് കെട്ടിയ രണ്ട് വ്യത്യസ്ത അച്ഛന്‍മാരുടെയും വ്യത്യസ്ത അമ്മമാരുടെയും പിള്ളാരാണ് ..ഒരു വേലിക്ക്‌ അപ്പുറം ഇപ്പുറം ആകുമ്പോ ഒന്നുകില്‍ ഇവര്‍ക്ക്‌ റാഫിമെക്കാര്‍ട്ടിന്‍ പോലെ ദാസവീരാന്‍ ആകാം. അടേം,ചക്കരേം ആയാലും അഡ്ജസ്റ്റ്‌ ചെയ്യാം. അല്ലെങ്കില്‍പ്പിന്നെ പിണറായി – വി.എസ് പോലെയും ആകാം. വേലി അതിര്‍ത്തിവേലിയോ നിയന്ത്രണരേഖയോ(തെറ്റ് തിരുത്തല്‍ അയാളും കൊള്ളാം) ആക്കാം, എന്തായാലും ഇവര്‍ തിരഞ്ഞെടുത്തത്‌ രണ്ടാമത്തെ വഴി തന്നെ ആയിരുന്നു ..സ്വാഭാവികം .

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് കടക്കാം അല്ലെ??? (ഒന്ന് പറയെടോ പുല്ല്)

അതെ തുടങ്ങാം, എന്തിനും ഈ ദാസ-വീരാന്മാര്‍ തമ്മില്‍ മത്സരം ആയിരുന്നു അല്ല യുദ്ധമായിരുന്നു ..എന്തിനും എന്ന് പറഞ്ഞാല്‍.

കോട്ടചാടി കളിക്കാന്‍ , ഗോട്ടി കളിക്കാന്‍ , മീന്‍ പിടിക്കാന്‍, മൂത്രിക്കുമ്പോ കൂടുതല്‍ നീളത്തില്‍ എത്തിക്കാന്‍, കുളിക്കാതിരിക്കാന്‍, സ്കൂളി പോകാതിരിക്കാന്‍, ,അച്ഛനേം അമ്മേനേം തെറി വിളിക്കാന്‍, ലീലാവതിക്ക് പൂവ് കൊടുക്കാന്‍ (അവള് ഇവന്മാരെ രണ്ടിനേം ഉസ്ക്കി വാസുട്ടന്റെ ഒപ്പം പോയത്‌ വേറെ കഥ),തിന്നാന്‍, പിന്നെ തൂ... ഛെ അതിനും കൂടി ഇവര് തമ്മില്‍ മത്സരം ആയിരുന്നു ന്നാ പറയണത്‌ ...മിക്കവാറും എല്ലാറ്റിനും ഗപ്പടിക്കുന്നത് വീരുട്ടി ആയിരുന്നു...തോറ്റു കഴിഞ്ഞാ ദാസുട്ടി ഉടന്‍ തന്നെ അപ്പൊ അടുത്ത പാട്ട് മത്സരത്തിന് കാണാം ഇനി എന്ന ജഗതി ഡയലോഗ് കാച്ചി വീട്ടില്‍ വന്നു അച്ഛന്റെ കൂടെ വെട്ടിമലര്‍ത്തു കളിക്കും..

ഇവന്മാരുടെ ഈ മുതിര-മോര് പോലുള്ള സ്വഭാവം നാട്ടിലെ എല്ലാവര്‍ക്കിടയിലും നല്ല പ്രസിദ്ധം ആയിരുന്നു, അത് കൊണ്ടുതന്നെ നാട്ടുകാര്‍ മുതല്‍ എന്തിനു വീട്ടുകാര്‍ പോലും ഇത് സൌകര്യത്തിനു മോതലാക്കിയിരുന്നു..

ഉദാഹരിച്ചാല്‍..

ഇപ്പൊ വയ്കുന്നേരം ദാസുട്ടി ചൊറികുത്തി വീട്ട്ന്റെ കൊലയില്‍ കെടക്കണ നേരത്ത് അമ്മ പറയും

ദാസാ പോയി പശൂന് ഇത്തിരി പുല്ല് അറിഞ്ഞിട്ടു വാടാന്നു..

ദാസുട്ടി അപ്പൊ തന്നെ നല്ല ബോസ് സ്പീക്കറില്‍ നിന്ന് വരണ ബാസ് ശബ്ദത്തില്‍ റിപ്ലെ കാച്ചും

നിന്റെ കേട്ട്യോനോട് പോയി പറയ്‌..എനിക്കൊറക്കം വന്നിട്ട് വയ്യ അപ്പോളാ ഒരു പുല്ലു പറി ...

നന്റെ അച്ഛനെ കൊണ്ട് പറപ്പിച്ചിട്ടുണ്ട് ഞാന്‍ പുല്ല് പിന്നല്ലടാ നീയ്‌ ..ഇപ്പൊ ശര്യക്കി തരാട്ടോ ന്ന് മനസ്സി പറഞ്ഞു അമ്മ കല്യാണി ഉടന്‍ അടുത്ത ഡയലോഗ് കാച്ചും

അപ്പറത്തെ വീട്ടിലും ഉണ്ടല്ലോ ഇത് പോലെ ഒരെണ്ണം അവനേ ഇന്ന് 5 കെട്ട് പുല്ലാണ് ഒറ്റക്ക് അരിഞ്ഞു കൊണ്ടന്നു പശുനു കൊടുത്തത്‌ ..ഇവടെ ഒരുത്തന്‍ ഉണ്ട് അവന്റെ കയ്യിന്നു കിട്ടണത് വാങ്ങികെട്ടാനായിട്ട്..

എന്തും സഹിക്കും ദാസുട്ടി പക്ഷെ അവനുമായി കംപയര്‍ ചെയ്ത് തരം താഴ്ത്താന്‍ നോക്കുന്നത് മാത്രം വച്ച് പൊറുപ്പിക്കില്ല ...അതും സ്വന്തം ലോക്കല്‍ കമ്മിറ്റിയില്‍ തന്നെ ഉള്ള തരം താഴ്ത്തല്‍ ...

ഈ അക്രമത്തിനു പ്രതികാരം ഒന്ന് മാത്രം????

ഒരു നിമിഷം പാഴാക്കാതെ ദാസുട്ടി ഓടി. പിന്നെ അര മണിക്കൂറിനുള്ളില്‍ ഒരു ചാക്ക് പുല്ല് തലയിലേറ്റി വന്ന്‍മുറ്റത്ത്‌ ഇട്ടതിനുശേഷം മാത്രമായിരുന്നു അടുത്ത ഡയലോഗ് ..

ഡി..പൂയ്‌ ..ഇങ്ങട്ട് വന്ന്‍ നോക്കടി മിറ്റത്ത് കടക്കണ ഒരു ചാക്ക് പുല്ലാണോ അതോ അവന്റെ 5 കേട്ടാണോ വലുതെന്നു പറയെടി തള്ളേ...

നീയ്‌ നിന്റെ അച്ഛനെക്കാള്‍ വല്ല്യേ പൊട്ടന്‍ തന്നെ ..എന്ന് മനസ്സില്‍ കരുതി

കല്യാണി പറഞ്ഞു

നീയന്നെടാ കേമന്‍ അവന്‍ വെറും അശു ....വീരാനല്ല അവന്‍ കീരാനാ, എന്റെ കുട്ടിടെ അടുത്ത് (ഇത് അടവ് നയം)

ഇത് മതി നമ്മുടെ ദാസുട്ടിക്ക് വയര്‍ നിറയാന്‍..

ഇനി മറ്റേ പൊട്ടന്‍ വീരാന്റെ ഇത് പോലുള്ള കഷ്ട്ടപ്പാടുകള്‍ ഇപ്പൊ പറയുന്നില്ല കാരണം പ്രധാനപെട്ട വേറെ സംഭവം പറയാന്‍ ഉണ്ട് ..

ഒരു ശനിയാഴ്ച രാവിലെ പതിവ് പോലെ ദാസുട്ടി വെള്ളച്ചോറും,കാന്താരി മുളകും കൂടി ഉള്ള ബ്രേക്ക്‌ഫാസ്റ്റ്‌ കാത്ത്‌ അടുക്കളയില്‍ ഇരിക്കുമ്പോ ആണ് സംഭവത്തിന്‌ ആരംഭം

ദാസുട്ടിടെ അമ്മ പറഞ്ഞു

ഡാ വേഗം വാ റേഷന്‍ഷാപ്പില്‍ പോയി മണ്ണെണ്ണ,പഞ്ചാര, അരി ഒക്കെ വാങ്ങണം ..
വന്നിട്ട് വെള്ളച്ചോറു തിന്നാം ..ആ കീരാന്‍ പോയിട്ടുണ്ട് അവന്റെ മുന്നേ മ്മക്ക് പോയി സാധനം വാങ്ങി വരണം

ലാസ്റ്റ്‌ വന്ന ആ ഒരൊറ്റ ഡയലോഗിനു മാത്രം ദാസുട്ടിടെ ജീവാത്മാവും പരമാത്മാവും ആയ വെള്ളച്ചോറു പോലും ഉപേക്ഷിക്കാന്‍ ഉള്ള ഊര്‍ജ്ജം ഉണ്ടായിരുന്നു.വെള്ളച്ചോറു തിന്നാതെ ന്റെ പട്ടി വരും എന്ന് പറയാന്‍ തൊടങ്ങിയ ദാസുട്ടി പിന്നെ ഒന്നും മിണ്ടിയില്ല.കന്നാസും സഞ്ചിം എടുത്ത്,

വേഗം വാ തള്ളെ ന്നു പറഞ്ഞു ഒരു ഓട്ടം ആയിരുന്നു റേഷന്‍ഷാപ്പിലേക്ക് ..

ആ ഓട്ടം നിന്നത് റേഷന്‍ ഷാപ്പില്‍ വീരാന്‍ എന്ന തന്റെ എതിരാളി ഞെളിഞ്ഞു നില്‍ക്കുന്നത്‌ കണ്ടപ്പോളാണ് ..
പോയത്‌ പോയി ഇനി തിരിച്ചു പോകുമ്പോ പിടിക്കാം അവനെ എന്ന് ദാസുട്ടി മനസ്സില്‍ കുറിച്ചു.
മണ്ണെണ്ണ,പഞ്ചാര,അരി ഇത്യാദി വാങ്ങി ആദ്യം പുറത്തു കടക്കാനുള്ള തന്ത്രങ്ങള്‍ക്കുള്ള ആലോചന കാടു കയറാന്‍ ദാസുട്ടി അനുവദിച്ചില്ല കാരണം ലോകത്തിലെ എല്ലാ റേഷന്‍ ഷാപ്പിലും, ബീവറേജിലും ഫസ്റ്റ് വരുന്നോനു ഫസ്റ്റ് സാധനം കിട്ടും എന്ന മൂരാച്ചി നയം ആണല്ലോ ഉള്ളത്‌..ആദ്യം സാധനം വാങ്ങാം എന്ന മോഹം ഇല്ല അപ്പൊ ഇനി അടുത്ത വഴി പോകുന്ന പൊക്കില്‍ അവനെ ഓവര്‍ ടെക്കുക എന്നത് മാത്രം ..റിസ്ക്‌ ആണെങ്ങിലും അത് നടത്തിയെ അടങ്ങു എന്ന് കുറിച്ചു ..പേപ്പറും പേനയും ഇല്ലാത്തത് കൊണ്ട് മനസ്സിലായിരുന്നു കുറിച്ചത്‌ ...അത് അപ്പോള്‍ തന്നെ ഒപ്പം ഉണ്ടായിരുന്ന അമ്മക്ക് ഫ്ലാഷ് ന്യൂസ്‌ ആയി ബ്രോഡ്കാസ്റ്റുകായും ചെയ്തു. ..

വേണ്ടടാ അവന്‍ പൊയ്ക്കോട്ടേ എന്നായിരുന്നു അമ്മയുടെ മറുപടി...

നിങ്ങള് വല്ല്യേ വാര്‍ത്താനൊന്നും പറയണ്ട അരി പിടിച്ചു വന്നാ മതി ഞാന്‍ പഞ്ചാര സഞ്ചിം, മണ്ണെണ്ണ കന്നാസും ഞാന്‍ പിടിച്ചോളാം ന്നു പറഞ്ഞു റേഷന്‍ കടയില്‍ നിന്നും ദാസുട്ടി തിരിച്ചു..

വീട്ടില്‍ പോകാനുള്ള പാട വരമ്പില്‍ എത്തിയപ്പോ ഏകദേശം ഒരു 100 മീറ്റര്‍ മുന്നില്‍ വീരാന്‍ ..

നിങ്ങള് ഒന്ന് വേഗം വരുണ്ടോ......

എന്ന് അമ്മയോട് പറഞ്ഞു ദാസുട്ടി ഒരു നീണ്ട ലാപ്പിനു തയാറായി ..പക്ഷെ ലാപ്പാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല കാരണം പാടം മുഴുവന്‍ വെള്ളവും ചെളിയും ആണ് ..കര്‍ക്കടത്തിന്റെ ഒരേ കളികളെ കാലവും എനിക്ക് എതിരോ ??

എന്നാ ഇനി ഈവനിങ്ങില്‍ ഉള്ള പുല്ലരിയലിനു അവനെ തമര്‍ത്തി കളയാം എന്ന് കരുതി അമ്മടെ(ഇപ്പൊ ഫ്ലാഷ് ന്യൂസ്‌ ഇല്ല ) കൂടെ നടന്നു .അങ്ങനെ നടക്കുമ്പോ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു അമ്മ പറഞ്ഞു...

അയ്യോ സമ്മതിക്കണം അവനെ ..

എന്തായിരുന്നു ആ കാഴ്ച ??????

ഏകദേശം 5 മീറ്റര്‍ നീളമുള്ള ഒരു കഴായ (ഒരു കണ്ടത്തില്‍ നിന്നും അടുത്ത കണ്ടത്തിലേക്ക് വെള്ളം പോകാനുള്ള ചാല്‍)വീരാന്‍ സിംപിളായി ചാടി അപ്പുറം കടന്ന്‍ നടന്നു പോകുന്നു..

എന്ത് സമ്മതിക്കണം ഇതൊക്കെ ഞാനും ചാടി കടക്കും ..എന്താ നിങ്ങള്‍ക്ക്‌ സംശയം
ഉണ്ടോ ..

ഉണ്ട് എന്നതിലെ ഉ മാത്രമേ പുറത്തു വന്നുള്ളൂ അതിനു മുന്‍പ്‌ ദാസുട്ടി കഴായ ചാടാന്‍ ഓടി തുടങ്ങിയിരുന്നു ..

ഓട്ടത്തിനോടുവില്‍ ഉള്ള ആ ചാട്ടം അത് അവസാനിച്ചത്‌ കഴായുടെ നടുവിലായിരുന്നു..
ബ്ലും എന്ന ശബ്ദം വേണമെങ്ങില്‍ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ആക്കാം .

ഓടി വന്ന കല്യാണി കണ്ടത്‌ മണ്ണെണ്ണയും പഞ്ചസാരയും മിക്സ്‌ ആയ വെള്ളത്തില്‍ എണീക്കാന്‍ പറ്റാത്ത പോസില്‍ കെടക്കണ പോന്നുമോന്‍ ദാസുട്ടിയെ ആണ് ..

പണ്ടാറക്കാലാ ആവശ്യല്ല്യാത്ത പണിക്ക് നിക്കണ്ട വല്ല കാര്യം ഉണ്ടെടാ നിനക്ക്,ഏതു അച്ഛനെ കേട്ടിക്കനാടാ നിന്റെ ഒരു കാഴായ ചാട്ടം ,കുരുത്തം കെട്ടോന്‍..

..ഇനി പഞ്ചാര ഇടാത്ത ചായ കുടിച്ചാ മതി ന്നീയ്‌ ..രാത്രി കണ്ണ് കാണാന്‍ ഇനി എന്താ ചിയ്യാന്റെ ഭഗോതി എന്ന ആത്മഗത്തിനു..

മറുപടി ആയി ദാസുട്ടി മണ്ണെണ്ണ കലര്‍ന്ന സപ്ത വര്‍ണ്ണമുള്ള പഞ്ചാര വെള്ളത്തില്‍ അനന്ത ശയനം സ്റ്റൈലില്‍ കിടന്നു പറഞ്ഞു ..

രാവലെ വെള്ളച്ചോറു തിന്നാന്‍ സമ്മതിക്കാതിരുന്നാ ഇങ്ങനെ ഉണ്ടാകും ..
മനുഷ്യന് എനര്‍ജി വേണ്ടേ കഴായ ചാടാന്‍ ???

2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരു താര പിറവി ..

അത്യാവശ്യം ആണ്ട്രതിക്കും സംക്രതിക്കും ഒക്കെ ഓരോന്ന് ബ്ലോഗില്‍ പോസ്റ്റിയിരുന്ന ഞാന്‍ മൊത്തം ചില്ലറ, കായംകുളം അരുണ്‍, പോങ്ങാമൂടന്‍, ഏറക്കാടന്‍, കുമാരന്‍കുട്ടി, ഇവരുടെ ഒക്കെ ഒരുമാതിരി അഴകൊഴമ്പന്‍ സാധനങള്‍ വായിച്ചപ്പോ ഇനി നിലവാരം ഇത്ര കണ്ടു തകര്‍ന്ന ബൂലോകത്ത് നമ്മുടെ പോസ്റ്റ്‌ ഇടില്ലെന്നു കരുതിയതാണ് (വിശാല്‍ ബായിയെ പിന്നെ നമ്മള് മുന്നേ ക്ലോസ് ചെയ്തതാണ്) ..എന്ത് ചെയ്യാം കാലത്തിന്റെ ആവശ്യം, അനിവാര്യമായത് നടന്നേ തീരു, വരാനുള്ളത് വഴിയില്‍ തങ്ങില്ല എനൊക്കെ ഇതിനാണ് പറയുന്നത്,ഇതിനെന്നു പറഞ്ഞാ ഈ പോസ്റ്റിന്. ഒരു എഴുത്തുകാരന്റെ അനുഭവ കരുത്തില്‍ നിന്നും പൊട്ടി തെറിച്ചു വരുന്ന സര്‍ഗാത്മകതയുടെ കുത്തൊഴുക്ക്‌ ആണ് ഈ പോസ്റ്റ്‌..ബൂലോകത്തിന്റെ നിലവാരം തകര്‍ത്ത് ഇപ്പൊ ബുക്ക്‌, പ്രകാശനം എന്നൊക്കെ പറയുകയും കുടുംബത്ത് കുത്തി ഇരിന്ന്‍ പല്ലിട കുത്തുകയും ചെയ്യുന്ന ടീംസ് ഇത് വായിച്ച ആളുകള്‍ ഇടുന്ന കമന്റ്സുകള്‍ കണ്ട് ഞെട്ടി വെറക്കണം.......ഇനി എഴുതാന്‍ പോയിട്ട് മോണിറ്റരിലെക്ക് നോക്കാന്‍ പോലും അവര്‍ക്ക്‌ തോന്നരുത്‌..

എന്നാ പിന്നെ കാര്യത്തിലേക്ക് കടക്കട്ടെ (നീ കൊറേ നേരായി തൊടങ്ങീട്ട് ശവി...ഒന്നും കരുതണ്ട മുകളില്‍ പറഞ്ഞ ടീമിന്റെ ഡയലോഗാ)

അനുഭവം ആണ് കുറച്ചു പഴക്കം ഉണ്ട്.. എന്ന് പറഞ്ഞാ ഞങ്ങള്‍ ചേലക്കര പോളിടെക്നിക്കില്‍ ആദ്യ ബാച്ചായി അരങ്ങേറിയ കൊല്ലത്തില്‍ അതായത്‌ 1999 ല്‍ .അപ്പൊ ആദ്യത്തെ ബാച്ചിന്റെ ക്ലാസ് ഇന്ന് തുടങ്ങുകയാണ് .സ്വന്തം കെട്ടിടം ക്ലാസ് റൂമുകള്‍,ബഞ്ച്, ഡസ്ക്,ബോര്‍ഡ്‌, ചോക്ക്‌, ടീച്ചര്‍മാര്‍ ഒന്നും ഇല്ലാത്തത് കൊണ്ട് പൊട്ടി പാളീസായി പോയ ഒരു പ്ലാസ്റ്റിക് കമ്പനിയുടെ തല്ലി പൊളി കെട്ടിടത്തിലാണ് ക്ലാസും ഓഫീസും എല്ലാം(പിന്നെ സ്വന്തം ആയി ഉള്ളത് 150 ഓളം കുട്ടികള്‍) ..ഈ അവസ്ഥ നല്ല പോലെ അറിയാവുന്നത് കൊണ്ട് ഉദ്ഘാടനം തിരി ഉഴിച്ചില്‍ പരിപാടിക്കൊന്നും ആരും വന്നില്ല ..

ദൂരെ നിന്നും(50 കി.മി പരിധി വിട്ട്കൂട്ടിക്കൊളിന്‍) അവിടെ ചേര്‍ന്ന് ആദ്യക്ലാസ്സിന്നു മക്കള്‍ പല ടെക്നിക്കുകളും പഠിക്കാന്‍ വന്ന സ്ഥലം കാണാം എന്ന്‍ കരുതി വന്ന രക്ഷിതാക്കളില്‍ ചിലര്‍ അവിടത്തെ അവസ്ഥ കണ്ടു മക്കള്‍ക്ക് ഇനി അവരുടെ വഴി എന്ന് പറഞ്ഞു സന്തോഷ പുളകിതരായി സ്വബോധം അപ്പുറത്തെ തോട്ടില്‍ എറിഞ്ഞു കളഞ്ഞു തിരിച്ചു പോയി.. (നിങ്ങള്‍ക്ക്‌ സ്വാഭാവികമായി ഉണ്ടാകേണ്ട ഒരു സംശയം അപ്പൊ ഇന്റെര്‍വ്യൂ വിനു വന്നപ്പോ ഈ സെറ്റപ്പ് കണ്ടില്ലേ ??? മ്മടെ സര്‍ക്കാര്‍ ആരാ മോന്‍ ഇന്റെര്‍വ്യൂ അവര് തൃശുര്‍ MTI യില്‍ വച്ച് വെറുതെ നടതീതാന്നു കരുത്യോ ??? )

ചില പിതാക്കന്മാര്‍ മറ്റു വേറെ ചില തന്തമാരുമായി ചേര്‍ന്ന് എങ്ങനെ പിള്ളേരെ ഇവിടുന്നു തിരിച്ചു കൊണ്ട് പോകും, ഇവിടെ അങ്ങനെ ഇവിടെ വിടാന്‍ പറ്റില്ലല്ലോ എന്ന് ഗോള്‍ഡന്‍ ബാറില്‍ വട്ട മേശക്കും, OCR നും ചുറ്റും ഇരുന്നു ചിന്തിച്ചു..OCR ഒന്നും രണ്ടും ഒക്കെ കഴിഞ്ഞതല്ലാതെ ഉത്തരം കണ്ടെത്തിയില്ല ..കാരണം എന്തൊക്കെ പറഞ്ഞാലും പിള്ളേര്‍ ഇവിടുന്നെ ടെക്നിക്കുകള്‍ പഠിക്കൂ എന്ന് അവര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു ...

കാരണങ്ങള്‍ പലതാണ് അവരുടെ നോട്ടത്തില്‍, പലതും ഉണ്ടെങ്കിലും പ്രധാനമായും അവര്‍ക്ക്‌ തോന്നിയത്‌ പറയാതെ പോയാ ശരി ആകില്ല..

അതില്‍ ചിലത് ഇതൊക്കെ ആണ്

പോളിടെക്നിക്കിന്റെ തൊട്ടടുത്ത പറമ്പില്‍ ദിവസം 4 ഷോ വീതം മ്മടെ ഷക്കു,രേഷ്മു,മറിയു ചേച്ചിമാരുടെ നിത്യ സുന്ദര കളികളും,കുളികളും നിറഞ്ഞാടുന്ന ജാനകി റാം തിയേറ്റര്‍, ഉച്ചക്ക് ക്ലസ്സിലോക്കെ ഒരു ബോര്‍ അടിയും ഇല്ലാതെ ഇരിക്കാം ഉറക്കം വരില്ല തിയേറ്ററില്‍ നിന്നും ചേച്ചിമാര്‍ മൂളി മൂളി നമ്മളെ ക്ലാസ്സില്‍ ഉറക്കാന്‍ വിടില്ല തന്മൂലം രാത്രികളും നിദ്രാവിഹീനങ്ങലല്ലോ..

പോരാത്തതിന് മുന്നില്‍ കിഴക്ക്‌ ഹൈസ്കൂള്‍ വിത്ത്‌ പ്ലസ്‌ടു, തെക്ക്‌പാരലല്‍ കോളേജ്‌, വടക്ക്‌ 5 മിനുറ്റ് നടഅടി ദൂരത്തില്‍ (അങ്ങോട്ട്‌പോകുമ്പോഴ്ത്തെ കാര്യം ആണെ) ദൂരത്തില്‍ ഗോള്‍ഡന്‍ ബാര്‍, പിന്നില്‍ പടിഞ്ഞാറ് വിശാലമായ വാള്വക്കാനും പാകത്തില് പാടങ്ങള്‍.കൂടാതെ അപ്പുറം മാറി കോണ്‍വെന്റ് സ്കൂള്‍,പോരാത്തതിന് പെണ്ണുങ്ങള് മാത്രം പഠിക്കണ കോളേജ്‌ .ഇതാണ് പോളിയുടെ ഏകദേശ വാസ്തു ശാസ്ത്രം എല്ലാം കിറുക്രിത്യം...കാണിപയ്യൂര്‍ അളന്നു വച്ചത് പോലെ ..

ഇതിനൊക്കെ പുറമേ നമ്മളെ തിരിച്ച് അറിയുന്ന ഒരു പുല്ലു പോലും ആ ഏരിയയില്‍ ഇല്ല. ഇതൊക്കെ പോട്ടെ ടീച്ചേഴ്സ്‌ ഇല്ല, സീനിയേഴ്സ് ഇല്ല, ക്ലാസ്‌ പോയിട്ട് ക്ലാസ്സ്‌ റൂം പോലും ഇല്ല .ഈ സെറ്റപ്പ് വിട്ട് ആരെങ്കിലും വേറെ എവിടെയെന്ന്ഗിലും പോകുമോ ??? ഇല്ല ഇല്ല ഇല്ല എന്ന് തന്തമാരുടെ മനസ്സിലും പിള്ളാരുടെ മനസ്സിലും ഡോള്‍ബി സൌണ്ടില്‍ അലയടിച്ചു ..

അങ്ങനെ ആദ്യ PTA കമ്മിറ്റി ഒരു തീരുമാനം അവിടെ ഗോള്‍ഡന്‍ ബാറില്‍ വച്ച് എടുത്തു..ഇനി എല്ലാം പിള്ളാരുടെയും നമ്മടെയും തലേലെഴുത്ത്....നമുക്ക്‌ ഒന്നും ചെയ്യാന്‍ ഇല്ല..ഇനി എല്ലാം വരണോടത്ത് വച്ച് കാണാം.ഈ സീറ്റുകള്‍ ഇനി തങ്ങളുടെ മക്കള്‍ക്ക് 3 കൊല്ലത്തേക്ക് സ്വന്തം എന്നു മനസ്സില്‍ കരുതി യോഗം പിരിച്ചു വിട്ട് അവര്‍ പുറത്തിറങ്ങി...


ഈ കുഞ്ഞി പോളിയിലെ ക്ലാസ്സ്‌ തുടങ്ങിയ ആദ്യ ദിവസം മുതല്‍ അവസാന വര്‍ഷ ക്ലാസ്സ്‌ കഴിയുന്ന ദിവസം വരെ താരം ആയി വിലസിയിരുന്നത് ആര് എന്ന ചോദ്യത്തിന് ഞാന്‍ എന്ന് ഉത്തരം ആരും പറയില്ല കാരണം നമ്മളൊക്കെ എന്ത് അവന്റെ മുന്നില്‍ അത് ആര് എന്നതിനു ഒരേ ഒരു ഉത്തരമേ ഉള്ളു അതിങ്ങനെ ആണ് ആരു പറഞ്ഞാലും ആകുക ..

റോയി .....
റോയി .....

എങ്ങനെ അവന്‍ താരം ആയി അതും ആദ്യ ദിവസം തന്നെ എന്നത് ഇത് മുഴുവന്‍ വായിക്കുമ്പോ മനസിലാകും (പകുതി വായിച്ചിട്ട്പോകാന്‍ ഉള്ള പരിപാടി പോക്കറ്റില്‍ വച്ചാ മതി)



ആദ്യ ദിവസത്തെ പ്രിന്‍സിപ്പാള്‍ സാറിന്റെ ഡയലോഗ് അടി 5 മിനുറ്റ് കൊണ്ട് കഴിഞ്ഞു പറയാന്‍ അധികം ഒന്നും ഇല്ലല്ലോ ..പിന്നെ ദൂരെ നിന്നും വന്നവര്‍ താമസ സൗകര്യം അന്യോഷിച്ചുള്ള ഓട്ടം ആയിരുന്നു അധികം കുട്ടികളും ദൂരെ ഉള്ളവരായിരുന്നു (അടുത്തുള്ളവര്‍ക്ക് അവസ്ഥ അറിയാമല്ലോ) പെണ്‍പിള്ളാരെ അപ്പുറത്തെ കോണ്‍വെന്റ് ഹോസ്റ്റലില്‍ ആക്കാനുള്ള കാര്യങ്ങള്‍ ശരി ആയിരുന്നത് കൊണ്ട്ട് ലോക്കല്സ് ആയി വിലസിയിരുന്ന ഞങ്ങള്‍ക്ക്‌ അവര്‍ക്ക്‌ വീട് കണ്ടു പിടിച്ചു കൊടുക്കുന്ന റിസ്ക്‌ ഒഴിവായി, എന്ത് ചെയ്യാം.. പിന്നെ സംഘാടനം ആണായി പിറന്നവര്‍ക്ക് വേണ്ടി ആയിരുന്നു .അങ്ങന ഏറണാകുളം ചെറായി വയ്പിന്‍ ഭാഗത്ത്‌ നിന്നും വന്ന്‍ സംഗടിത ഗ്രൂപ്പ്‌ ആയി നിന്നവര്‍ക്ക് വേണ്ടി വെങ്ങനെല്ലുരില്‍ ഒരു വീട് ശരിയാക്കി അത്‌ പോയി കണ്ട തന്ത തള്ളമാര്‍ക്ക് വീട് ഇഷ്ട്ടമായി.. ആ ടീമില്‍ ഉണ്ടായിരുന്ന ഒരു അംഗമാണ് നമ്മുടെ റോയി ...


അങ്ങനെ എല്ലാവരും പായും തലയിണയും കോട്ട വട്ടി ബക്കറ്റ് തുടങ്ങി സാധനങ്ങള്‍ എല്ലാം വീട്ടില്‍ നിന്ന് കൊണ്ടു വന്നതും അവിടെ നിന്നും വാങ്ങിയതും ഒക്കെ ആയി വീട്ടിലേക്ക്‌ പോകാന്‍ നില്‍ക്കുകയാണ്. സാധങ്ങള്‍ വാങ്ങാന്‍, വീട് ശരി ആക്കാന്‍ എല്ലാം റോയി ഓടി നടക്കുകയാണ്.അവര്‍ എല്ലാവരും കൂടി 2 ഓട്ടോറിക്ഷകളില്‍ ആയി കയറി ..കയറി എന്നല്ല റോയി അവരെ തിക്കി തിരക്കി കയറ്റി എന്ന് പറയുന്നതാണ് ശരി ..അവസാനം റോയിക്ക് കയറാന്‍ ഗ്യാപ്പില്ല ..ഒരു ചന്തി വക്കാന്‍ സ്ഥലം പോലും ഇല്ലാതെ ഡ്രൈവര്‍ സീറ്റ് പോലും ഫില്‍ ആണ് .. കൂട്ടത്തിലുള്ള ഒരപ്പന്‍ പറഞ്ഞു റോയി ഇവിടെ എങ്ങനേലും അഡ്ജസ്റ്റ്‌ ചെയ്യാം

റോയി:- അത്കൊഴപ്പം ഇല്ല, നിങ്ങള് വിട്ടോ ഞാന്‍ വന്നോളാം ഇവിടെ അടുത്ത് അല്ലെ ഞാന്‍ വന്നോളാം..

അങ്ങനെ റോയി സ്വന്തം അപ്പനെ അടക്കം എല്ലാരേയും ഓട്ടോയില്‍ കയറ്റി വിട്ടു.

വണ്ടിയില്‍ വച്ച് റോയിയെ കയറ്റാതെ വന്നത് ശരി ആയില്ല എന്ന അഭിപ്രായം അടങ്ങിയ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി ..കൂടാതെ റോയി നല്ല പോലെ ഇതിനൊക്കെ വേണ്ടി കഷ്ട്ടപെട്ടെന്നും ഒരു അനുബന്ധ കുറിപ്പ് കൂടി ഒപ്പം ചേര്‍ത്തു. ഇതൊക്കെ കേട്ടിരുന്ന റോയിടെ അപ്പന്‍ വണ്ടിയില്‍ വച്ച് തന്നെ പൂത്തുലഞ്ഞു...

2 ഓട്ടോ ഫുള്‍ ലോഡില്‍ വീടിനു മുന്നില്‍ നിറുത്തി ലോഡ്‌ ഇറക്കി. . പണം കൊടുത്ത്‌ പായും സാമാനങ്ങളുമായി നില്ക്കുമ്പോ ..വേറെ ഒരു ഓട്ടോ വന്നു അവക്ക് മുന്നില്‍ ബ്രേക്ക്‌ ഇട്ടു നിന്നു..അതില്‍ കൈ രണ്ടു വശത്തേക്കും നിവര്‍ത്തി കാല് നിവര്‍ത്തി വച്ച് ഇരുന്ന റോയി സ്ലോമോഷനില്‍ പുറത്തിറങ്ങി പാന്റിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇട്ടിട്ടു സ്പെഷ്യല്‍ ചിരിയോടെ പറഞ്ഞു..

അപ്പാ ഓട്ടോയുടെ പൈസ കൊടുക്ക്‌.. .

സ്തബ്ധരായി നില്‍ക്കുന്ന എല്ലാവരും അപ്പോഴാണ്‌ റോയി തന്നെ താരം എന്ന് മനസ്സില്‍ കുറിച്ചതും കിരീട ധാരണം നടത്തിയതും .......


ഇപ്പൊ ഇത വായിച്ച നിങ്ങള്‍ക്കും മനസ്സിലായില്ലേ ഇവന്‍ ആളൊരു പുലി തന്നെ എന്ന്



പിന്നീടങ്ങോട്ട് എത്ര എത്ര റോയി കഥകള്‍ ..സമയം കിട്ടുമ്പോ ഇനിയും വരാം ...




2011 ഫെബ്രുവരി 9, ബുധനാഴ്‌ച

ഒരു കലാകാരാന്റെ പോരാട്ടം ..(ഒന്നാം ഭാഗം)

ബൂര്‍ഷ, സ്വജനപക്ഷപാതം കൊണ്ടു നടന്നിരുന്ന ഒരു കൂട്ടം അധ്യാപകരുടെ വൃത്തികേട്ട കളിക്ക് ഇരയായി കലാജീവിതം യു പി സ്കൂളില്‍ വച്ച് തന്നെ അവസാനിപ്പിക്കേണ്ടി വന്ന ഒരു വിദ്യാര്‍ഥിയുടെ,
ആ വിദ്യാര്‍ഥി സ്കൂളില്‍ വച്ച് അനുഭവിച്ച കയ്പ് നിറഞ്ഞ അനുഭവങ്ങളുടെ ഒരു നേര്‍ കാഴ്ച ഇതാണ് ഞാന്‍ ഇവിടെ ഈ പോസ്റ്റില്‍ പറയുന്നത്.

വായിച്ചു കഴിഞ്ഞു ആരും സഹതപിക്കരുത് കാരണം ഇതിലെ നായകനായ കലാകാരനായ രാജുവിന് സഹതാപം ഇഷ്ട്ടമല്ല...

സംഭവം നടക്കുമ്പോ നായകനായ നമ്മുടെ രാജു ആറാം ക്ലാസില്‍ പഠിക്കുന്നു. പിള്ളാരുടെ ഇടയില്‍ മോശമില്ലാത്ത ഒരു നിലയും വേലയും ഉള്ള ഇവന്‍റെ മനസ്സിലെ വിചാരം ഇവന്‍ തന്നെ സ്കൂളിലെ ഉഗ്രന്‍ എന്നാണ് .. .
അങ്ങനെ വലിയ കേസ്‌ കേട്ടോന്നും ഇല്ലാതെ സ്കൂളും സാധാരണ പോലെ മുന്നോട്ട് പോകുമ്പോഴാണ് ഉപജില്ലാ കലോല്‍സവം ഇടിച്ചു കയറി വരുന്നത്. സാധാരണ ഇത്തരം കാര്യങ്ങള്‍ അവിടെ കുട്ടികള്‍ ആരും അറിയാറില്ല ..ആരും അതിലൊന്നും പോയി പങ്ങേടുക്കാറും ഇല്ല അതവിടെ നടന്നോട്ടെ നമ്മളായിട്ടെന്തിനാ വെറുതെ അവിടെ പോയി തെരക്ക് കൂട്ടണത് എന്ന വളരെ നല്ല മനോഭാവം ആയിരുന്നു ടീച്ചര്‍മാര്‍ക്കും ഉണ്ടായിരുന്നത് ..പക്ഷെ ഇത്തവണ അതിനൊരു മാറ്റം വേണം എന്ന് അവര്‍ക്ക്‌ തോന്നാന്‍ എന്ത് കാരണം??.അത് അറിയില്ല..

എന്തായാലും അങ്ങനെ അവര്‍ തീരുമാനിച്ചതോടെ അതിനു കളമോരുങ്ങി. എന്തിനു എന്ന് ചോദിച്ചാല്‍ ധീരനായ ഒരു പ്രതിഭാധനനായ കലാകാരനെ വെട്ടി നിരത്താന്‍ ഉള്ള നീക്കത്തിനു എന്ന് പറയേണ്ടി വരും..

എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പറയാന്‍ പോകുന്നത്

ഉപജില്ലാ കലോല്‍സവം നടക്കുനത് കാരണം അടുത്ത ആഴ്ച രണ്ടു ദിവസം സ്കൂളില്ല എന്ന വളരെ ആനന്ദകരമായ അറിയിപ്പിനോപ്പം ആണ് സംഭവത്തിന്‌ കര്‍ട്ടന്‍ ഉയരുന്നത്. എല്ലാവര്ക്കും സന്തോഷമായി ഇരിക്കുമ്പോ പിന്നിട് ടീച്ചര്‍ പറഞ്ഞത് ഇതാണ് ഇത്തവണ നമ്മുടെ സ്കൂളില്‍ നിന്നും ഉപജില്ലയിലെക്ക് കഥാപ്രസംഗത്തിന് മത്സരിക്കാന്‍ പോകുന്നുണ്ട് ..

എന്ത് നമ്മടെ സ്കൂളിന്നോ ??? ആര്?? എന്ന ചോദ്യം എല്ലാവരുടെയും കണ്ണിലും, ഫേസിലും വരികയും,

അത് നീയാണോ എന്ന രീതിയില്‍ പരസ്പരം നോക്കുകയും.. അല്ല ഇനി ഞാനവുമോ എന്ന് സ്വയം നോക്കുകയും ഉണ്ടായി ഓരോരുത്തരും ..അല്ല നമ്മളില്‍ ആരെയെങ്കിലും നമ്മളറിയാതെ സെലക്റ്റ്‌ ചെയ്തോ എന്ന സ്വാഭാവികമായ സംശയത്തിന്റെ ബഹിര്‍സ്ഫുരണം ..

അപ്പോളാണ് ടീച്ചര്‍ അത് പറഞ്ഞത്‌ നമ്മടെ വിശാലാക്ഷി ടീച്ചരുടെ മകള്‍ ഇല്ലേ ലത അവളാണ് നമ്മടെ സ്കൂളില്‍ നിന്ന് പോണത്‌ ...

എന്ത് ലാവളോ.5 ആം ക്ലാസിലെ ല അവളോ???

പാടത്ത്‌ കാക്കറിക്ക് കണ്ണ് കെട്ടാതിരിക്കാന്‍ വച്ചത് പോലുള്ള ലവള്‍........ ഉം നന്നാവും എന്ന് ക്ലാസിലെ എല്ലാവരും യെസ് വച്ച്..

സ്വാഭാവികമായും ഉടലെടുത്ത ഒന്ന് രണ്ടു സംശയങ്ങള്‍ പറയാം പ്രധാനമായത്‌ അവള്‍ സ്റ്റേജില്‍ നില്ക്കുമ്പോ അവളെ സ്റ്റേജിനു പുറത്ത്‌ ഇരിക്കണോര്‍ക്ക് കാണാന്‍ പറ്റുമോ എന്നായിരുന്നു ഇതില്‍ പ്രധാനം..അത്രക്ക്മുടിഞ്ഞ കറുത്ത ഗ്ളാമര്‍ ആയിരുന്നെന്നെ അവള്‍ക്ക് ....

ഇവളെപ്പൊ കഥാപ്രസംഗം പഠിച്ചു എന്ന വേറെ സംശയം ...ചിലര്‍ക്ക്....

എന്തായാലും സ്കൂളിന്നു ഒരു പരിപാടിക്ക് കൊണ്ടു പോകുമ്പോ കാണാന്‍ ഗുമ്മുള്ള ആരെയെങ്കിലും കൊണ്ടു പോയാ എന്താ എന്ന ഗ്ലാമര്‍ അധിഷ്ട്ടിതമായ വേറെ സംശയം..

സംശയങ്ങള്‍ പലതും ഉണ്ടയെങ്ങിലും പുറത്തേക്കു വന്നില്ല ടീച്ചറുടെ മോളല്ലേ മിണ്ടണ്ട ..വെറുതെ എന്തിനാ നമ്മള് ...... പിന്നെ പോരാത്തതിന് രണ്ടു ദിവസം ക്ളാസും ഇല്ല ..

ആരും ഒന്നും മിണ്ടിയില്ല ..

പക്ഷെ നമ്മടെ രാജുവിനു മിണ്ടാതിരിക്കാന്‍ പറ്റോ

ഇല്ല പറ്റില്ല

കാരണം ഈ രാജു കഥയിലെ നായകനും പോരാത്തതിന് ആപ്പൊ ഇന്‍സ്റ്റന്റ് ആയിട്ട് സ്വയം കലാകാരനും ആയവനാകുന്നു..

കലാകാരന്മാര്‍ കല്ലും മുള്ളും നിറഞ്ഞ വഴികള്‍ താണ്ടി വന്നവരാണ്,

വിപ്ലവ ചിന്താഗതിഉള്ളവനാണ് യഥാര്‍ത്ഥ കലാകാരന്‍ ..

ഈ വിധ സൂക്തങ്ങള്‍ മുന്‍പ്‌ ആരൊക്കെയോ പറഞ്ഞതും അവഗണിക്കാന്‍ അകാത്തത് ആയതു കൊണ്ടും തന്നെ നിശബ്ദമായ കുശു കുശുപ്പുകളെ അവഗണിച്ച അവന്‍ ചാടി എണീറ്റ് ഒറ്റ ചോദ്യമാണ് ..

സ്കൂളിന്റെ 4 ദിഗംധങ്ങളും വിറച്ച ആ ചരിത്ര ചോദ്യം ഇങ്ങനെ ആയിരുന്നു
എങ്ങനെ? എന്ത് അടിസ്ഥാനത്തില്‍ ആണ് ടീചര്‍ ഇവളെ കഥാപ്രസംഗത്തിന് കൊണ്ടു പോകുന്നത് ..

ശ് ശ് ശ് ശ് ശ് .....നിശബ്ദം.....

ക്ലാസ്സിലെ കുട്ടികള്‍ ശ്വസം കിട്ടാതെ തരിച്ചു..ടീച്ചര്‍ മിഴിച്ചു നിന്നു..സര്‍വ്വം അതായത്‌ ലോകം തന്നെ നിശ്ച്ചലം ..

2 നിമിഷത്തെ നിശബ്ധക്ക് ശേഷം അത്ര നേരത്തെ പെന്റിംഗ് ആയ ശ്വാസം ഒറ്റ വലിക്ക് എടുത്ത്‌ നോര്‍മലായ ടീച്ചര്‍, ബോധം തിരിച്ച് കിട്ടിയ ടീച്ചര്‍

രാജുവിനോ ട് ചോദിച്ചു.....

അതിനിപ്പോ എന്താ പ്രശ്നം ന്റെ കുട്ട്യെ........

(ഇപ്പോഴും സഹപാഠികള്‍ ആരാധയോടെ നമ്മടെ രാജുവിന്റെ ധീരമായ ഫേസിലേക്ക് തന്നെ നോക്കി ...ശിലപോലെ എന്ന് സാഹിത്യത്തില്‍ പറയുന്ന പോലുള്ള ഇരിപ്പാണ്....)

അങ്ങെനെ മത്സരം നടത്താതെ തോന്നിയോരെ ഒക്കെ കൊണ്ടു പോയാ എങ്ങെനെ ശരി ആവാനാ ... രാജുവിന്റെ മറു ചോദ്യം

ഗുരുതരമായ അച്ചടക്ക ലംഘനം ആയിരുന്നെങ്കിലും....

ആ ആ അത് അവന്‍ പറഞ്ഞത്‌ ശര്യാട്ടോ..ആ അതന്നെ ...

എന്നൊക്കെയുള്ള ക്ലാസ്സിലെ കടലാസുപുലികളുടെ കുശുകുശുപ്പും കൂടി ടീച്ചറുടെ മറു ചോദ്യത്തിനു തടയിട്ടു .

ശരി നീയെ ഇന്റര്‍ ബെല്ലിനു ഓഫീസിലിക്ക് വാ നമുക്ക് അപ്പൊ ആലോചിക്കാം ഇത് എന്ന് പറഞ്ഞു ടീച്ചര്‍ ആ അദ്ധ്യായം അവിടെ അവസാനിപ്പിച്ചു ...

പുസ്തകം തുറന്ന്‍ സയന്‍സിലെ പാഠം 5 എടുക്കാന്‍ പറഞ്ഞ ടീച്ചറുടെ ആ ഡയലോഗ് ഡെലിവറി കൂടി നടന്നതോടെ അതുവരെ ആരാധനയോടെ ഉണ്ടായിരുന്ന നോട്ടങ്ങള്‍ പെട്ടന്ന് തന്നെ സഹതാപതോടും കഷടതോടും കൂടിയ നോട്ടങ്ങള്‍ ആയി മാറി..

അയ്യോ കഷ്ട്ടം ട്ടോ എന്ന പറച്ചില്‍ പോരാത്തതിന് കോറസ് ആയി,
അതും പെണ്ണുങ്ങള് ഇരിക്കുന്ന ഭാഗത്ത്‌ നിന്നും...

ഇവന്റെ ആപ്പീസ് ഇന്ന് പൂട്ടും എന്ന അസൂയ മൂത്ത വില്ലന്സിന്റെ സന്തോഷ സൂചക മായ ശബ്ദങ്ങള്‍...

പക്ഷേ നമ്മുടെ രാജുവിന് ഉണ്ടോ കുലുക്കം ..നമ്മള് ഇതും ഇതിനപ്പുറോം കണ്ടോനാ പിന്നല്ലേ ഇത് എന്ന പുച്ഛം മുഖത്ത് പരമാവധി വരുത്തി ഈശ്വരാ പുലിവാലോന്നും വരുത്തല്ലേ എന്ന് അറിയാവുന്ന എല്ലാ ഈശ്വരന്‍ മാരോടും പറഞ്ഞു. ഇനി ഇതിന്റെ വഴിപാടിനു എത്ര പൈസവേണ്ടി വരും എന്ന് കണക്ക് കൂട്ടി ആ ബെല്ലിനു കാതോര്‍ത് അവര്‍ ഇരുന്നു ..

ബെല്‍ അടിച്ചു ടീച്ചര്‍ ഒരു പന്തി അല്ലാത്ത നോട്ടം നോക്കി ക്ലാസ്‌ വിട്ടു

നിമിഷ നേരത്തിനുള്ളില്‍ നമ്മുടെ നായകന്‍ രാജു വിനു ചുറ്റും ഒരു പൂരത്തിനുള്ള പിള്ളേര് വളഞ്ഞു ..

അഭിനന്ദനങ്ങള്‍, ഓഫീസില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, പോരാത്തതിന് വേണ്ടായിരുന്നു എന്ന വിമതരുടെ ശബ്ദം..

എല്ലാം കേട്ട് ..ഓ കെ അപ്പൊ ഇനി പോയി വന്നിട്ട് കാണാം എന്നു പറഞ്ഞു നായകന്‍ സ്ലോ മോഷന്‍ മനസ്സില്‍ വരുത്തി ഒട്ടും സ്ലോ അല്ലാതെ ഓഫീസ്‌ റൂമിലേക്ക്‌ ഒരു നടത്തം ..പുറകില്‍ 40 കുട്ടികളുടെ 80 ഓളം വരുന്ന കണ്ണുകളും
(തുടരും)

2009 ജൂൺ 24, ബുധനാഴ്‌ച

ഏറ്റുമീൻ....

നാട്ടിൽ മഴ തുടങ്ങി എന്നറിഞപ്പോളാണു പല മഴ ചിന്തകളും മനസ്സിൽ വന്നത്, അതിൽ ഏറ്റവും മുന്നിൽ എപ്പഴും ഏറ്റുമീൻ പിടിക്കുന്നത് തന്നെ...

പുതുമഴ തുടങ്ങി 3 ദിവസത്തിനുള്ളിൽ ഏറ്റുമീൻ ചാടും, പക്ഷെ മഴ തുടൻങ്ങിയാൽ നിർത്താതെ പെയ്യണം ..എന്നിട്ട് ഒറ്റ അടിക്ക് വെള്ളം കൂടണം ..തോട് കലങ്ങണം ..എന്നാലെ ഏറ്റുമീൻ ചാട്ടം ഉണ്ടാകൂ..
അതോണ്ട് മഴ തുടങ്ങുംബൊ തന്നെ നമ്മൾ കണക്കു കൂട്ടും ഇക്കൊല്ലം ഏറ്റു മീൻ കിട്ടാൻ ചാൻസ് ഉണ്ടോ?? ഇല്ല്യെ ന്ന്....
നല്ല മഴ പിടിച്ചാ 3 ദൂസം മീൻ ചാടും അതു കഴിഞ്ഞാ‍ പിന്നെ ഇല്ല്യാ...
.
മീൻ പിടുത്ത കെന്ദ്രങ്ങൾ പലതുണ്ട്..

പ്രധാനം മുല്ലക്കൽ ചീർപ്പ്, പിന്നെ പ്ലാക്കിലെ പടിക്കിലെ കഴായ, അപ്രധാനമായ ചില്ലറ പ്രധേശങ്ങൾ ഒഴിവാക്കുന്നു....മീൻ പിടുത്തത്തിൽ കാലിക്കറ്റ് സർവ്വകലാശാല പി.എച്,ഡി കൊടുത്ത ശശിയേട്ടൻ അണു താരം...അങ്ങേരുടേ ഫേവറെറ്റ് പ്ലേസ് മുല്ലക്കൽ ചീർപ്പ്..അതിന്റെ തൊട്ടടുത്താണു അങേരുടെ വീടും.....പിന്നേയും താരങ്ങൾ കുറെയുണ്ട്...ഓരോരുത്തരുടേയും ആയുധങ്ങൾ പലതാണു..

ചിലർക്ക് കൊട്ട വല, ചിലർക്ക് വീശുവല, വെട്ടു കത്തി പിന്നെ ആയുധം ഇല്ലാതെ വന്നവർ അവസാന ആയുധം ആയ സൂര്യമാർക്ക് കാലൻ കൊട പ്രയോഗിക്കും..എന്നാ ഇതൊന്നും അല്ല ഇങട്ട് നൊക്ക് ഇതാണു മോനെ പിടുത്തം എന്നു പറയുന്ന തപ്പി പിടുത്തതിനാണു ആരാധകർ കൂടുതൽ..മീൻ പിടിക്കുന്നൊരുടെ എണ്ണത്തിന്റെ എരട്ടിടെ എരട്ടി ആളൂണ്ടാ‍കും അത് കാണാൻ....

ഈ ഗെയിമിൽ ജീവൻ വെടിയുന്ന ധീരാത്മാക്കൾ ഇവരാണു..കുറുംതല പരൽ,പാറനക്കി, ചിഗ്ഗ്, മൊയ്യ്, ബ്രാൽ...ഈ യുധത്തിൽ കുറൂം തല സാധാ സൊൾജ്യറാണു..ബ്രാലിനൊക്കെ ഒരു കമ്മാണ്ടർ പൊസിഷനും......

നല്ല കലങ്ങി മറഞ്ഞ് ചേലക്കര, വെങ്ങാനെല്ലുർ വഴി സകല ചണ്ടി പണ്ടാ‍രങ്ങളും കൊണ്ട് കിള്ളിമംഗലം , പാഞ്ഞാൾ, പയ്ങ്ങൂളം, ഷൊറണൂറ് വഴി അറബിക്കടൽ ലാക്കാക്കിയാണു നമ്മുടെ തോടിന്റെ പോക്ക്...അങനെ പോണ പൊക്കിനു എതിർ വശത്തു നിന്നാണു ഇവമ്മാർ നമ്മുടെ ബോർഡർ മുല്ലക്കൽ ചീർപ്പിലെഠുന്നത്...ഒരു നുഴഞു കയറ്റകാരനേയും അപ്പുറം കടത്തി വിടാതിരിക്കാനുള്ള എല്ലാ ആയുധവും മ്മടെ കയ്യിലു സ്ടോക്കാണു..

ചാടിമറഞ്ഞ് അപ്പുറം കടക്കുന്നവരെ വെട്ടുകത്തി പ്രയോഗത്തിലൂടെ തകർക്കും, കുറെ പേരെ വീശി പിടിക്കും , ചില അഗ്രഗണ്യന്മാർ എല്ലാവരേയും വെട്ടിച്ച് തറ വഴി പറ്റി നീങ്ങും അവരെ തപ്പി പിടിക്കും....തപ്പി പിടിക്കുന്നവരെ കിട്ടിയാൽ നേരെ വായിൽ കടിച്ച് പിടിക്കും വായ നിറഞ്ഞാൽ പിന്നെ തലേക്കെട്ടിൽ തിരുകും, അതും കഴിഞ്ഞാ പിന്നെ മടി കുത്തിൽ നിറക്കും...അവസാനം ഒരു കാജാ ബീഡി വലിക്കാൻ തോന്നിയാൽ കരക്കു കേറി മുണ്ടും തലയും വായും ഫ്രീ ആക്കുംബൊ ഒരു കൊട്ട ധീരാത്മാക്കൾ കരക്കു കിടന്നു പെടക്കും....

പിന്നെ നിസ്സാരം വെലക്ക് പെടക്കണൊരെ വിറ്റു കാശാക്കും കാശല്ല പ്രധാനം ഇത് കൊല്ലത്തിൽ ഒരിക്കൽ മാത്രം കിട്ടണ ഒരു രസം അല്ലേ....അങ്ങനെ ഈ പരിപാടി 3 ദിവസം നീളും പിന്നെ അടുത്ത കൊല്ലത്തെ പുതു മഴവരെ നീളുന്ന കാത്തിരിപ്പ്.....

പ്രധാന കാര്യം പലരുടേയും വീടുകളിൽ ഈ ദിവസങ്ങളിൽ ഉപ്പേരി, കൂട്ടാൻ, അച്ചാർ, ചോറ് ഒക്കെ ഏറ്റുമീനാവും..............................

2009 ജൂൺ 15, തിങ്കളാഴ്‌ച

ഗോട്ടി കളി

നാട്ടിലെ മുടിഞ്ഞ ചൂടു കാരണം ഉണ് കഴിക്കാന്‍ പുറത്തിറങ്ങാന്‍ തോന്നത്‌ കൊണ്ടു ഓഫീസില്‍തന്നെ ഇരിക്കുമ്പോളാണ് നാട്ടിലെ പഴയ കളികളെ പറ്റി ഓര്‍ത്തത്‌ ..

പല കളികളും ഉണ്ടായിരുന്നു എങ്ങിലും
ഗോട്ടി കളി കളികളിലെ എല്ലാം രാജാവായിരുന്നു ..

ഗോട്ടി കളിയെ പറ്റി പറയുമ്പോ, ഇതിലെ പല വിഭാഗങ്ങളെ പറ്റിയും പറയേണ്ടി വരും ...

സെയ്ബി കളി, ഉണ്ടി കളി, കുഴി കളി, പിന്നെ സാധാ ഗോട്ടി കളി ( കളിക്ക് വേറെ പേരില്ല )..
ഇങ്ങനെ പല കളികള്‍ ഉണ്ടെങ്ങിലും, രാജാ സെയ്ബി കളി തന്നെ ..(നദികളില്‍ രാജാതി ജമുനപോലെ )
ഇനി കളി നിയമം , കളി സ്ഥലം (പിച്ച്‌ എന്ന് ആംഗലേയത്തില്‍ ), പ്ലയെഴ്സ്‌ ഇതിനെ പറ്റി പറയാം ..

കളി സ്ഥലം എന്ന് പറയുമ്പോ പല സ്ഥലങ്ങളും കളി ഉണ്ടെങ്ങിലും ഫേമസ് പ്ലേസ് പ്ലാക്കിലെ(ഒരുവീട്ടു പേരാണിത് ) പടി തന്നെ ...
ക്രിക്കറ്റിനു ലോഡ്സ് പോലെ എന്ന് പുതു മൊഴി ...
ഇനി പിച്ചിനെ പറ്റി പറയാം ... കളി സ്ഥാലം മൊത്തം അടിയില്‍ പറയുമ്പോ
നീളത്തില്‍ ഒരു 6 അടിമാക്സിമം, വീതി 2 അടി അധികാവും ...
അതില്‍ കളിയ്ക്കാന്‍ ഉള്ള പെട്ടി വരയ്ക്കാന്‍ വേണ്ടത് പ്ലാക്കിലെ പു
ളി ചോട്ടിലെ ഒരു തിണ്ണ ചേര്‍ന്നസ്ഥലം .....അവടെ മൂന്നു ഭാഗം വരകൊണ്ട് അടച്ച ഒരു പെട്ടി, ഒരു ഭാഗം തിണ്ണ ...... പെട്ടിയുടെഅടിഭാഗത്ത്(റൈറ്റ് സൈഡ് ) മൂലയില്‍ ഒരു ചെറിയ കുഴിയും ........

പെട്ടി വലിപ്പം വേലു ആശാരിടെ കണക്കിലനെങ്ങി,
ഒരു ഒന്നര അടി വീതിം ഒന്നേ മുക്കാല്‍ നീളും വരും മുതാരെ...

ഒരേ സമയം രണ്ടു പേര്‍ക്കാണ് കളിയ്ക്കാന്‍ പറ്റൂ .. മൂന്ന് ഗോട്ടി ആണ് ഇതിലെ പ്രധാന ആയുധം ..

ഇനി പ്രധാന കളിക്കാരെ പറ്റി ....മകേട്ട
ന്‍ , സുന്ദരെട്ടന്‍ , കട്ട, അപ്പോട്ടന്‍ ‍, ഗോപാല്‍ജി,വിജയേട്ടന്‍ ‍, പൊന്നന്‍ ‍,സന്തോഷ്‌,ഷൈന്‍ .............ഇവരോകെ ആണ് മേട്ടകള്‍ ഞാന്‍ മിക്കവാറും ഗലെരീല്‍ഇരിപ്പാണ് ...എന്നെ പോലെ വേറെ പലരും ...വെറുതെ കളിച്ച് ജയിക്കാതെ സമയം കളയണ്ടല്ലോ....

ഈവെനിംഗ് മാച്ച് ആണ് മിക്കവാറും നടക്കാറ് ,

വെറും കളി അല്ല പൈസക്കാണ് കളി ഒരു കളിയിലെ കെട്ട് 50 പൈസ ആകും മിക്കവാറും , ഇനി ഒരാള്‍പെട്ടിക്ക് നേരെ ഒരു 4 അടി മാറി നിന്ന്‍ രണ്ട് ഗോട്ടി പെട്ടീലക്ക്‌ ഇടും, ഒരു ഗോട്ടി കയ്യി പിടിക്കുംഅതാണ്
വക്കന്‍ .. ഇനി എതിര്‍ കളിക്കാരന്‍ പറയുന്ന ഗോട്ടിയെ വക്കന്‍ കൊണ്ട് ഒത്തി കൊള്ളിച്ചാല്‍പൈസ കിട്ടും..... കൊണ്ടില്ലെങ്ങി എതിര്‍ കളിക്കാരന്‍ ഗോട്ടി എടുത്ത് കൊണ്ടോയി പെട്ടീലിക്ക്ഇടും..
ഇങ്ങനെ പെട്ടിലിക്ക് ഗോട്ടി ഇടുമ്പോ ഗോട്ടി വല്ലതും പെട്ടിടെ പുറത്ത്‌ വീണു ഉരുണ്ടാണ് പെട്ടിക്കുള്ളില്‍വരനെങ്ങില്‍ അതിനെ
5o വണ്ണ്ത് എന്നാണ് പറയുക ... അങ്ങനെ വന്നാ കളിക്കനോന്റെ പൈസഅപ്പൊ പോയി കിട്ടും .....

ഇനി ഗോട്ടി അടിക്കണ നേരത്ത്
വണ്ണ്ത് അയാ അപ്പളും പൈസ പോകും ....(പെട്ടിടെ പോരത് ഗോട്ടിഒതരുത് )

അപ്പൊ അടിക്കാന്‍ പറ്റാത്ത ഗോട്ടി അടിക്കാന്‍ പറയണം,, ഉന്നം വച്ച ഗോട്ടി പറഞ്ഞ ഒറ്റ മേട്ടതിനുപൈസ പോയികിട്ടും ....ഉന്നം പെട്ടിയിലെ മുകളിലെ ഗോട്ടിക്കനെങ്ങില്‍ താഴെ ഉള്ളതിനെ അടിക്കാന്‍പറയണം .....മോളില്‍ ഉള്ളതിനെ
ഓട്ടന്‍ ന്നും താഴെ ള്ളതിനെ പിറ്റ് ന്നും ആണ് പറയുക.....

ഇങ്ങനെ പോകും കളി...... പെട്ടിലിക്ക് ഗോട്ടി ഇട്ട് ഒരെണ്ണം ഉരുണ്ട് പുറത്തു വന്നാ വരയില്‍ ഗോട്ടി വച്ച്മറ്റേ ഗോട്ടിടെ അടുത്തേക്ക്‌ കൂട്ടി അടിക്കും പതുക്കെ നെകില്
കൂട്യാ ചെലപ്പോ മുട്ടാവും...മുട്ടയാല്‍ മറ്റേകളിക്കാരന്‍ രണ്ട് തെറി പറഞ്ഞു എതിര്‍ കളിക്കാരന്‍ പറയുന്ന ഗോട്ടി വലിക്കണം. വലിക്കുംബോ മറുഗോട്ടി ഇളകരുത്....ഇളകിയാല്‍ പൈസ 50 പോയി കിട്ടും.....

ഇനി കൂട്ടുമ്പോ രണ്ട് വെരല്‍ അകലത്തില്‍ ഗോട്ടി വന്നാ അതിനെ സെയ്ബി ന്നു പറയും അങ്ങനെവന്നാ ഇഷ്ട്ടം ള്ള ഗോട്ടി അലക്കാം...... അങ്ങനെ ആണ് കളിക്ക് സെബി കളി എന്ന് പേരുവന്നതെന്ന് പുരാണം ....... ref :-ഭാര്‍ഗവ ചരിതം നാലാം ഗണ്ഡം.....

കളി കാണുന്ന നമ്മുക്കും ഒരു രസം വേണ്ടേ അതിന് നമ്മള്‍ ബെറ്റ് കെട്ടും അതും മിക്കവാറും 50 പൈസക്കാവും ..അങ്ങനിം പൈസ കളയാം ന്നു ചുരുക്കം ....

പൈസക്ക്‌ കളിക്കുന്നതോണ്ട് ജീപിന്റെ ഒച്ച കേട്ട കളി നിര്‍ത്തും പോലീസ് അനെങ്ങിലോ ???

അങ്ങനെ വ്യ്ന്നേരം ഒരു 6 മുതല്‍ കണ്ണ് കാണാതെ അവണ വരെ കളി തൊടരും ..കളി മൂത്ത ദൂസം
മെഴുകുതിരി പ്രയോഗും നടത്തും .....

ചെല ദൂസം ചെലൊരു 10 ഉറുപ്പ്യ ലാഭം അടിക്കും.....

അപ്പൊ ഞാന്‍ കണക്കു കൂട്ടും മാസം 300 ...ന്റെ മ്മേ എന്തിനാ പണിക്ക്‌ പോണത്‌ ...നിക്ക് ങ്ങനെകളിയ്ക്കാന്‍ പറ്റ്യ നന്നയെര്‍ന്നു ....... പക്ഷെ അച്ഛന്‍ അറിയാതെ ബെറ്റ് കെട്ടി പൈസ കളയാനാഎന്റെ യോഗം .... ബെറ്റ് കെട്ടീത്‌ അച്ഛന്‍ അറിഞ്ഞാ ബാക്കി ഞാന്‍ ആലോചിക്കാറില്ല .....



ഇങ്ങനെ ഉള്ള പല കളികളും നമ്മുടെ നാട്ടിന്നു ഓടി പോയി........എനിക്ക് ഉണ് കഴിക്കാനുംപോകാറായി .....സൊ ഇപ്പൊ നിര്‍ത്തുന്നു......
ഇനി വേറെ ചില കളി വിശേഷം ആയി പിന്നെ വരം.....

(സെബി കളി തുടങ്ങാന്‍ ആര്‍ക്കെങ്ങിലും തോന്നുന്നുന്ടെങ്ങി അറിയിക്കുക ഒരു കുത്ത് കളിയ്ക്കാന്‍ഞാനും കൂടാം, ഓണ്‍ ലൈന്‍ ആയി കളി തുടങ്ങിയാലോ എന്ന ഒരു ആലോചന ഇപ്പൊ ഇല്ലാതില്ല)

നിയമങ്ങളെ പറ്റി കൂടുതല്‍ മനസ്സിലാക്കണം എന്നുള്ളവര്‍ സംശയം ചോദിച്ചാല്‍ പറഞ്ഞു തരുന്നതാണ് ................

2009 ജൂൺ 8, തിങ്കളാഴ്‌ച

2009 ജൂൺ 4, വ്യാഴാഴ്‌ച

2009 ജൂൺ 3, ബുധനാഴ്‌ച

2009 മേയ് 31, ഞായറാഴ്‌ച

ആദരാഞലികള്‍.......

ആദരാഞലികള്‍........

2009 ഏപ്രിൽ 18, ശനിയാഴ്‌ച

2009 മാർച്ച് 16, തിങ്കളാഴ്‌ച

2009 മാർച്ച് 14, ശനിയാഴ്‌ച