അലാറാം അടി കാതില്‍ മുഴങ്ങുന്നത് സഹിക്കാന്‍ പറ്റാതെ ആയി .സ്നൂസ് ചെയ്തു വശം കെട്ടു .അത് കൊണ്ടു എഴുന്നേറ്റു കളയാം എന്ന് കരുതി . വാച്ചില്‍ നോക്കിയപ്പോ സമയം ഒന്‍പതു മണി . ഇത്ര താമസിക്കാറില്ല, ഇന്നലെ കിടക്കാനും വൈകി അത് തന്നെ ആണ് താമസിക്കാന്‍ കാരണം, സമയം രണ്ടു കഴിഞ്ഞിരുന്നു കിടന്നപ്പോ, എന്തായിരുന്നു ബഹളം അതിന്റെ ഒരു ക്ഷീണം ഉണ്ട്, എണീറ്റ് കിടക്കയില്‍ തന്നെ ഇരുന്നു ദൈവങ്ങളെ എല്ലാം വിളിച്ചു താങ്ക്സ് പറഞ്ഞു. കിടക്കവിരി കുടഞ്ഞു വിരിക്കാന്‍ തീരുമാനിച്ചു. പിന്നെ കരുതി ബെഡ് ഷീറ്റ് തന്നെ മാറ്റി കളയാം എന്ന്, ഇതിപ്പോ രണ്ടു ദിവസം ആയി. ബെഡ് ഷീറ്റ് മൂക്കിനോട് അടുത്ത് പിടിച്ചപ്പോ വന്ന സുഗന്ധം എടുത്ത തീരുമാനം ശരി എന്ന് പറയുന്നത് ആയിരുന്നു. അലമാരി തുറന്നു അലക്കി വച്ച പച്ച കളറില്‍ ചുകന്ന കൊച്ചു പൂക്കള്‍ ഉള്ള വിരി എടുത്തു വിരിച്ചു തലയിണ ഉറകളും മാറ്റി.
കുളിച്ചു വന്നിട്ട് മതി ബാക്കി പരിപാടികള്‍ എന്ന് തീരുമാനിച്ചു നേരം വൈകിയത് കൊണ്ട് സ്ഥിരം ചായ ഇല്ലാതെ തന്നെ ഒരാള്‍ വയറ്റില്‍ നിന്നും ആക്രമണം ആരംഭിച്ചിട്ടുണ്ട്, നേരെ ബാത്ത് റൂമില്‍ കയറി നാട് തടുക്കാം പക്ഷെ മൂട് തടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ ആള് ഒരു ദീര്ഗദര്ശി തന്നെ എന്നു വിചാരിക്കുന്നതിനിടയില്‍ തന്നെ കാര്യം കഴിഞ്ഞു. കണ്ണാടിയില്‍ നോക്കി പല്ല് തേക്കുമ്പോള്ആണ് ആണ് കവിള് ചാടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ചിന്ത മനസ്സില്‍ പൊങ്ങിയത് അവിടെ വച്ച് അപ്പൊ തന്നെ തടി കുറക്കാന്‍ തീരുമാനിച്ചു. (ആളുകളെ കൊണ്ടു ഞാന്‍ ആയിട്ടു പറയിപ്പിക്കില്ല) എന്ന് കരുതി ഷവറിന്റെ അടിയില്‍ നിന്നു. തല മുതല്‍ തണുപ്പ് താഴേക്കു ഇറങ്ങുന്നത് പോലെ തോന്നി, ഒരു മൂളി പാട്ടും പാടി കുളി കഴിഞ്ഞു വിളക്ക് കത്തിച്ചു ഒരു ചെറിയ കുറിയും തൊട്ടു ഡ്രസ്സ് മാറ്റി നേരെ അടുക്കളയിലേക്ക്. ചായക്ക് വെള്ളം തിളപ്പിക്കാന്‍ വച്ച് അതിനൊപ്പം തന്നെ മൊബൈലില്‍ ഒരു ഭക്തി ഗാനവും വച്ചു അതാണ് അതിന്റെ ഒരു രീതി, പുട്ട് ഉണ്ടാക്കാം എന്ന തീരുമാനത്തില്‍ പുട്ട് പൊടിയുടെ പുതിയ കവര്‍ പൊട്ടിച്ചു. കാവ്യാ മാധവന്റെ ഡയലോഗ് കേട്ടിട്ട് വാങ്ങിയ പൊടി ആണ്, ആ പെണ്ണിണെ തെറി വിളിക്കാതിരിക്കാന്‍ പാകത്തില്‍ ഉള്ളത് ആവതിരുന്നാല്‍ മതി ആയിരുന്നു എന്ന് മനസ്സില്‍ കരുതി . അര കുറ്റി പുട്ടുണ്ടാക്കി പഴവും, പപ്പടവും ചേര്‍ത്ത് പുട്ടും ചായയും കഴിച്ചു.
റൂമില്‍ ചെന്ന് ഡ്രസ്സ് മാറി ഇന്നലെ കിട്ടിയ കവര്‍ തുറന്നു പുതിയ ബ്രാന്‍ഡ് സ്പ്രേ എടുത്തു പ്രയോഗത്തില്‍ വരുത്തി, കൊള്ളാം നല്ല ഉഗ്രന്‍ മണം, അത് തന്നെ ഇനി എന്നും ഉപയോഗിക്കാം എന്നു മനസ്സില്‍ കുറിച്ചു. കുറച്ചു ഡ്രസിനു മുകളില്‍ ചീറ്റിച്ചു പിന്നെ കുറച്ചു വിരലില്‍ അടിച്ചു രണ്ടു ചെവിക്കു പുറകിലും തടവി.കണ്ണാടിയില്‍ നോക്കിയപ്പോ മനസ്സിലായി ചില നരകള്‍ കളറിന്റെ മാളത്തില്‍ നിന്നും പുറത്തു വരാന്‍ തുടങ്ങിയെന്നു, എന്തായാലും അതു ശരി ആക്കാന്‍ ഇന്ന് സമയം ഇല്ല പിന്നീടാകാം. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പറഞ്ഞു ഉറപ്പിച്ച മീറ്റിംഗ് ഉള്ളതാണ് അതിനു മുന്‍പ് ടൌണില്‍ പോയി സാധനങ്ങള്‍ വാങ്ങി വരണം.
കാറിന്റെ ചാവി അലമാരിയില്‍ നിന്നും എടുത്തു, പുതിയ ആപ്പിള്‍ ഫോണ്‍ എടുത്തു സിം അതിലേക്കു മാറ്റി ഇട്ടു, അതും ഇന്നലത്തെ കവറില്‍ ഉണ്ടായിരുന്നതാണ്, ഇനി ആപ്പിള്‍ ഉപയോഗിക്കാം നാണം ഇല്ലാതെ മോഷണം നടത്തി ഉണ്ടാക്കിയ സാംസങ്ങ് ഇനി ഉപയോഗിക്കില്ല അത് അലമാരയിലെ വലിപ്പിലേക്ക് ഇട്ടു. വലിപ്പ് പഴയ മൊബൈലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു, ആര്‍ക്കെങ്കിലും എല്ലാം എടുത്തു കൊടുക്കണം അതിനും ഇപ്പൊ സമയം ഇല്ല സാധങ്ങള്‍ വാങ്ങി വേഗം തിരിച്ചു വരണം.
വാതില്‍ അടച്ചു കാറില്‍ കയറി സ്റ്റിയറിംഗു തൊട്ടു തലയില്‍ വച്ചു കീ തിരിച്ചു ഒറ്റ തവണത്തെ പ്രയോഗം കൊണ്ടു തന്നെ സ്റ്റാര്‍ട്ട് ആയി. അതാണ് മാരുതി, 87 മോഡല്‍ ആണ് ഒരു കുഴപ്പവും ഇല്ല. വാങ്ങിയതിന് ശേഷം കളര്‍ മാത്രം മാറ്റി വെള്ള മാറ്റി പച്ച കളര്‍ അടിച്ചു. വണ്ടിക്കു എന്നേക്കാള്‍ പത്തു വയസ്സ് പ്രായം കുറവാണ്, ഇത് പോലെ തന്നെ ഒരു പത്തു കൊല്ലം കൂടി ഗുമ്മായിട്ട് ഓടിയാല്‍ മതി ആയിരുന്നു.
ആര് ??? കാറോ അതോ ഇജ്ജോ എന്ന മറു ചോദ്യം അന്തരീക്ഷത്തില്‍ എവിടുന്നോ മുഴങ്ങി.
ഞാനും വണ്ടിയും ഉത്തരത്തിനും താമസം ഉണ്ടായിരുന്നില്ല ....
പിന്നെ കരുതി അത് അതിമോഹം ആണെന്ന് അഞ്ചു കൊല്ലം വരെ സ്മൂത്ത് ആയി ഓടും മ്മള് ... വണ്ടി എന്ജിന് പണിതാല്‍ പിന്നെയും ഉരുട്ടാം,
നമ്മുടെ കാര്യം ..............
കൃഷ്ണാ കാക്കണേ മനസ്സില്‍ ഉറക്കെ അങ്ങേരെ വിളിച്ചു അത് മാത്രം ആണ് ഒരു രക്ഷ.
ഗേറ്റിന്റെ റിമോട്ടില്‍ വിരല്‍ അമര്‍ന്നു തുറന്ന ഗേറ്റിലൂടെ പുറത്തു കടന്നു വീണ്ടും റിമോട്ടില്‍ വിരല്‍ അമര്ന്നപ്പോള് ഗേറ്റ് അടഞ്ഞു. പതുക്കെ ആണ് വണ്ടി ഓടിക്കുന്നത് ഓടിക്കേണ്ട ആവശ്യം ഇല്ല വണ്ടിക്കു വഴി അറിയാം. പഴയ ഹിന്ദി സോങ്ങിന്റെ ഫോള്‍ഡര്‍ സെലക്ട് ചെയ്തു. വണ്ടി പാട്ട് കേട്ട് തന്നെ ഓടി കവലയിലെ നിക്സന്റെ കടക്കു മുന്നില്‍ നിന്നു. ഹോണ്‍ അടിക്കേണ്ടി വന്നില്ല അവന് ഇറങ്ങി വന്നു കയില് ഉണ്ടായിരുന്ന കവര്‍ പുറകു സീറ്റില്‍ വച്ചു ആയിരത്തിന്റെ അഞ്ചു നോട്ട് അവനു കൊടുത്തു ഇത് അധികം ഉണ്ടല്ലോ എന്ന അവന്റെ എന്നത്തേയും ചിരിക്ക് മറുപടി പറയാതെ വണ്ടി എടുത്തു. അധികം കൊടുത്താലും എന്താ അവിടെ പോയി ക്യൂ നിന്ന് ഇത് വാങ്ങാന്‍ എനിക്ക് വയ്യ . ഇതില്ലാതെ ഇപ്പൊ കാര്യങ്ങള്‍ നടക്കില്ല..
ബീവരെജു കടകള്‍ നീതി സ്റോറുകള്‍ പോലെ സെറ്റപ്പ് ആക്കിയാല്‍ മാത്രമേ നമുക്ക് പോയി അവിടുന്നു സാധനം വാങ്ങാന്‍ പറ്റു .
പിന്നെ വണ്ടി നില്ക്കുക ശാസ്തക്കു മുന്നില്‍ ആണ്, വണ്ടി നിന്നു പക്ഷെ കട ഇന്ന് തുറന്നിട്ടില്ലല്ലോ. അവിടെയും ഇറങ്ങേണ്ട ആവശ്യം ഇല്ല അവിടത്തെ സുദേവും എല്ലാം പാക്ക് ചെയ്തു വണ്ടിയില്‍ വച്ച് തരും. ഇതിപ്പോ എന്ത് പറ്റി തുറക്കാതിരിക്കാന്‍ എന്നറിയില്ല. എന്തായാലും ഇനി ടൌണിനു പുറത്തുള്ള കടയിലേക്ക് പോകാം അവിടെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ഉണ്ടാകും.വണ്ടി വീണ്ടും ഓടി. ഹിന്ദി പാട്ടിന്റെ ഫോള്‍ഡര്‍ കഴിഞ്ഞു. ഇനി പാട്ട് വേണ്ട സെറ്റ് ഓഫ് ചെയ്തു.പുതിയ അപ്പിള് ഫോണ്‍ ശബ്ദിച്ചു, ഷാഹില്‍ ഖത്തര്‍ എന്ന പേര് സ്ക്രീനില്‍ തെളിഞ്ഞു. കാതിലെ ബ്ലൂ ടൂത്ത് ഹാന്‍ഡ് ഫ്രീയില്‍ വിരല്‍ അമര്‍ന്നു .
ആ ഷാഹില്‍ പറയു .
ഒന്ന് കാണണം ലോ ഇന്ന്, മറുതലക്കല്‍ ഷാഹില്‍ .
ഇന്ന് വേറെ ഒരു മീറ്റിംഗ് വേറെ ഉണ്ട് , നാളെയും ബിസി ആണ് മറ്റന്നാള്‍ ഈവനിംഗ് ആയാലോ.
ഓക്കേ എന്നാ മറ്റന്നാള്‍ കാണാം മറുതലക്കല്‍ ഷാഹില്‍
ഓക്കേ അപ്പൊ മറ്റന്നാള്‍ .
ഫോണ്‍ വിളി കഴിഞ്ഞതും ടൌണ്‍ കഴിഞ്ഞതും ഒരുമിച്ചാണ്, കടയുടെ ബോര്‍ഡ് കണ്ടു കുന്നത്ത് മെഡിക്കല്‍സ്.
വണ്ടി നിര്‍ത്തി ഇറങ്ങി .
ഷോപ്പിന്റെ കൌണ്ടര്‍ ചാരി നിന്ന് ചില്ലലമാരക്ക് വിരല്‍ നീട്ടി , നാല് പാക്കറ്റ് എടുത്തോളൂ .
ചേച്ചി പുതിയ strawberry ഫ്ലേവര്‍ ഉണ്ട് എടുക്കട്ടെ ..
എനിക്ക് ഇങ്ങട് വന്നു കാലിന്റെ അടീന്നൊരു വെറ അത് നാക്കിന്റെ തലപ്പത് എത്തീപ്പോ കാച്ചി .
ടാ ചെക്കാ ഇതിനിപ്പോ ഫ്ലേവറിന്റെ ഒന്നും കാര്യം ഇല്ല, കൊട്ടും, സൂട്ടും ഒക്കെ ഇട്ടു വരുന്ന പല തെണ്ടികളും ഇതില്ലാതെ വരും, എനിക്ക് കുറെ കാലം കൂടി ഈ മൈലേജില്‍ തന്നെ ഓടാന്‍ ഉള്ളതാ , അല്ല പിന്നെ അവന്റെ ഒരു ഫ്ലേവര്‍..
നിരോധിനാടാ ചെക്കാ ഫ്ലേവര്‍. നാലു പാക്കറ്റും വാങ്ങി വണ്ടി കയറി പോന്നു .അതന്നെ ....